സ്മാർട്ട്‌ സിറ്റി: ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധംസ്മാർട് സിറ്റിയിൽ ടീകോമിനെ ഒഴിവാക്കൽ: തകരുന്നത് ദുബായ് മോഡൽ ഐടി സിറ്റിയെന്ന സ്വപ്നംകേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽസ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർസേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞു

‘സൂപ്പര്‍ ആപ്’ അവതരിപ്പിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ

ഡല്‍ഹി: വിവിധ സേവനങ്ങള്‍ക്കായി ഒറ്റ പ്ലാറ്റ്ഫോം അവതരിപ്പിക്കാനെരുങ്ങി ഇന്ത്യന്‍ റെയില്‍വേ. ഇതിനായി ഇന്ത്യന്‍ റെയില്‍വേ ‘സൂപ്പര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍’ പുറത്തിറക്കും.

‘സൂപ്പര്‍ ആപ്’ ഈ വര്‍ഷം അവസാനത്തോടെ അവതരിപ്പിക്കുമെന്നു ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തു. സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് ആണ് ആപ് വികസിപ്പിച്ചത്.

വരുമാനത്തിനുള്ള മറ്റൊരു വഴിയായും സൂപ്പര്‍ ആപ്പിനെ റെയില്‍വേ കാണുന്നുണ്ട്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഐആര്‍സിടിസി 1111.26 കോടി രൂപ അറ്റാദായവും 4270.18 കോടി രൂപ വരുമാനവുമാണു നേടിയത്.

റെയില്‍വേയ്ക്കു 45.3 കോടി ബുക്കിങ് ഉള്ളതിനാല്‍, മൊത്തം വരുമാനത്തിന്റെ 30.33 ശതമാനവും ടിക്കറ്റ് വില്‍പ്പനയില്‍ നിന്നാണ് എന്നതും ആപ് മെച്ചപ്പെടുത്താന്‍ കാരണമായി.

പുതിയ ആപ്പിലെ പ്രത്യേകതകള്‍

  • ടിക്കറ്റ് ബുക്ക് ചെയ്യാനും പ്ലാറ്റ്ഫോം ടിക്കറ്റ് വാങ്ങാനും ട്രെയിന്‍ ഷെഡ്യൂള്‍ നോക്കാനും സൗകര്യം
  • ഐആര്‍സിടിസിയുടെ (ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍) നിലവിലുള്ള സംവിധാനങ്ങളുമായി സംയോജിപ്പിച്ചാകും പ്രവര്‍ത്തനം.
  • ഐആര്‍സിടിസി റെയില്‍ കണക്റ്റ് (ടിക്കറ്റ് ബുക്കിങ്ങിന്), ഐആര്‍സിടിസി ഇ-കാറ്ററിങ് ഫുഡ് ഓണ്‍ ട്രാക്ക് (ഭക്ഷണം എത്തിക്കുന്നതിന്), റെയില്‍ മദദ് (ഫീഡ്ബാക്കിന്), റിസര്‍വ് ചെയ്യാത്ത ടിക്കറ്റിങ് സിസ്റ്റം, ട്രെയിന്‍ ട്രാക്കിങ്ങിനുള്ള സംവിധാനം എന്നിവയും ഈ ആപ്പിലുണ്ടാകും.

X
Top