ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

മറന്നുപോയ നിക്ഷേപങ്ങൾ, പോളിസികൾ, മ്യൂച്വൽ ഫണ്ടുകൾ എല്ലാം കണ്ടെത്താം ഒറ്റ ക്ലിക്കിൽ

പൂർവികർ വെളിപ്പെടുത്താത്ത ബാങ്ക് നിക്ഷേപങ്ങൾ, ഇൻഷുറൻസ് പോളിസികൾ, മ്യൂച്വൽ ഫണ്ടുകൾ എന്നിവയൊക്കെ ഇനി എളുപ്പത്തിൽ കണ്ടെത്താം. പ്രത്യേക പോർട്ടലുമായി സർക്കാർ. പലരും അറിയാതെ തന്നെ നിഷ്‌ക്രിയമായി ബാങ്ക് അക്കൗണ്ടുകളിലുള്ള പണം കണ്ടെത്താൻ പ്രത്യേക കാമ്പെയിനും സർക്കാർ ആരംഭിച്ചിട്ടുണ്ട്.

മറന്നുപോയ ഇൻഷുറൻസ് പോളിസികളിലോ, ക്ലെയിം ചെയ്യാത്ത മ്യൂച്വൽ ഫണ്ടുകളിലോ, ഓഹരികളിലോ കുടുങ്ങിക്കിടക്കുന്ന പണവും ഇങ്ങനെ കണ്ടെത്താം. അത്തരം സാമ്പത്തിക ആസ്തികൾ വീണ്ടെടുക്കാൻ പൗരന്മാരെ സഹായിക്കുന്നതിന് ‘യുവർ മണി, യുവർ റൈറ്റ്’ എന്ന കാമ്പെയ്‌നാണ് ആരംഭിച്ചിരിക്കുന്നത്.

നിക്ഷേപങ്ങൾ എങ്ങനെ കണ്ടെത്തും?
ക്ലെയിം ചെയ്യാത്ത ആസ്തികൾ കണ്ടെത്താൻ സർക്കാർ https://www.unclaimedassetsportal.in എന്ന വെബ്‌സൈറ്റാണ് ആരംഭിച്ചത്. പോർട്ടലിൽ വ്യക്തികൾക്ക് ക്ലെയിം ചെയ്യാത്ത ബാങ്ക് നിക്ഷേപങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കാം.

ബാങ്കുകളിൽ പ്രവർത്തനരഹിതമായതോ ക്ലെയിം ചെയ്യപ്പെടാതെ കിടക്കുന്നതോ ആയ നിക്ഷേപങ്ങൾ തിരയാൻ പോർട്ടൽ ഉപയോക്താക്കളെ അനുവദിക്കുന്നു.പഴയ സേവിംഗ്സ് അക്കൗണ്ടുകൾ, സ്ഥിര നിക്ഷേപങ്ങൾ, റെക്കറിങ് നിക്ഷേപങ്ങൾ എന്നിവയെല്ലാം ഇങ്ങനെ കണ്ടെത്താം. മറന്നുപോയ ലൈഫ് ഇൻഷുറൻസ് പോളിസികളും ഇങ്ങനെ കണ്ടെത്താനാകും.

X
Top