പെട്രോൾ, ഡീസൽ വില വർദ്ധിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ആർബിഐ ഗവർണർഇന്ത്യ-യുഎസ് വ്യാപാര കരാർ: ആദ്യ ഘട്ടം ജൂലൈ പകുതിയോടെ ഒപ്പുവെച്ചേക്കുംരൂപയുടെ മൂല്യം മൂന്നക്കത്തിലേക്ക് ഇടിഞ്ഞേക്കുമെന്ന ആശങ്കകളെ തള്ളിക്കളഞ്ഞ് ഷാമിക രവിപാചക എണ്ണയുടെ വിൽപ്പനയിൽ വമ്പൻ മാറ്റം നടപ്പിലാക്കി കേന്ദ്രസർക്കാർസാമ്പത്തിക രംഗത്ത് കൂടുതൽ‍ ഇടപെടലുകൾക്ക് കേന്ദ്രസർക്കാർ

ഏഷ്യയിലെ സമ്പന്നൻ ഇനി അദാനി

ഷ്യയിലെ ഏറ്റവും സമ്പന്ന വ്യക്തിയെന്ന പദവി തിരികെപ്പിടിച്ച് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. കഴിഞ്ഞ ദിവസങ്ങളിൽ അദാനി ഗ്രൂപ്പിന്റെ ഓഹരികളിലുണ്ടായ മുന്നേറ്റമാണ് ഇതിനു സഹായിച്ചത്. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെയും സോഫ്റ്റ്ബാങ്ക് സിഇഒ മസായോഷി സണ്ണിനെയെയുമാണ് അദാനി മറികടന്നത്.

2023ൽ ഷോർട്ട് സെല്ലിങ് സ്ഥാപനമായ ഹിൻഡെൻബർഗിന്റെ റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് അദാനി ഓഹരികൾ കുത്തനെ ഇടിഞ്ഞിരുന്നു.അദാനി കമ്പനികളുടെ ആകെ വിപണി മൂല്യത്തിൽ 15,000 കോടി ഡോളറിന്റെ കുറവുണ്ടായെന്നാണ് ഏകദേശ കണക്ക്. എന്നാൽ കഴിഞ്ഞ മാസം അദാനിക്കെതിരായ കേസുകൾ യുഎസ് പിൻവലിക്കാൻ തീരുമാനിച്ചതോടെ ഓഹരികൾ വീണ്ടും കുതിപ്പിന്റെ പാതയിലെത്തി.

ഇതിനു ശേഷം മാത്രം അദാനിയുടെ സമ്പാദ്യത്തിൽ 1000 കോടി ഡോളറിന്റെ വർധനയുണ്ടായെന്നാണ് കണക്ക്. ഹിൻഡെൻബെർഗ് ആഘാതത്തിന്റെ നഷ്ടത്തിൽ നിന്ന് ഏകദേശം കരകയറാനും ഗ്രൂപ്പിനു കഴിഞ്ഞു.

ഫോബ്സിന്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം 9000 കോടി ഡോളറാണ് ഗൗതം അദാനിയുടെ സമ്പാദ്യം. ലോക സമ്പന്നരിൽ 22ാം സ്ഥാനവും അദാനിക്കാണ്. 8800 കോടി ഡോളറുമായി മുകേഷ് അംബാനി ഏഷ്യയിലെ സമ്പന്ന പട്ടികയിൽ തൊട്ടുപിന്നിലുണ്ട്. ലോകറാങ്കിങിൽ 24ാം സ്ഥാനമാണ് അംബാനിക്കുള്ളത്. ജാപ്പനീസ് നിക്ഷേപക സ്ഥാപനമായ സോഫ്റ്റ്ബാങ്കിന്റെ സിഇഒ മസയോഷി സൺ 8700 കോടി ഡോളറുമായി മൂന്നാം സ്ഥാനത്താണ്.

കഴിഞ്ഞ ദിവസങ്ങളിൽ അദാനി ഗ്രൂപ്പ് ഓഹരികൾ വമ്പൻ മുന്നേറ്റം നടത്തിയിരുന്നു. വെള്ളിയാഴ്ച അദാനി ഗ്രീൻ എനർജി ഓഹരി 7 ശതമാനവും അദാനി എനർജി 4 ശതമാനവും മുന്നേറി. അദാനി എന്റർപ്രൈസസ്, അദാനി പോർട്സ് ആൻഡ് സ്പെഷൽ ഇക്കണോമിക് സോൺ ഓഹരി രണ്ടു ശതമാനവും അദാനി പവർ ഒരു ശതമാനവും നേട്ടമുണ്ടാക്കി. അടുത്ത ദിവസങ്ങളിലും അദാനി ഓഹരികൾ ശ്രദ്ധാകേന്ദ്രമാകുമെന്നാണ് വിപണിയിൽ നിന്നുള്ള സൂചന.

യുകെ കേന്ദ്രമായ ജിജിക്യൂ പാർട്ണേഴ്സിൽ നിന്ന് അദാനി എന്റർപ്രൈസസ്, അദാനി എനർജി എന്നീ കമ്പനികളുടെ 5747 കോടി രൂപയുടെ ഓഹരികൾ എസ്ബിഐ മ്യൂച്വൽ ഫണ്ട് വാങ്ങിയെന്ന റിപ്പോർട്ടുകൾ ഓഹരിക്ക് നേട്ടമാകുമെന്നാണ് വിലയിരുത്തൽ.

അദാനി എന്റർപ്രൈസസിലെ 1.3 ശതമാനം ഓഹരിയാണ് എസ്ബിഐ സ്വന്തമാക്കിയത്; അദാനി എനർജിയിലെ 0.45 ശതമാനം ഓഹരിയും.

X
Top