അടിസ്ഥാന വികസന മേഖലകളുടെ ഉത്പാദനത്തിൽ കുതിപ്പ്ഇന്ത്യ-യുകെ വാണിജ്യ കരാർ: യു കെ വിപണി തുറക്കാൻ സമുദ്രോൽപന്ന മേഖലചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍എല്‍പിജി സബ്സിഡി ഭാരം ഒരു ലക്ഷം കോടി കടന്നേക്കും; ബജറ്റ് വകയിരുത്തലിന്റെ മൂന്നിരട്ടിയിലധികംഇറാന്‍ യുദ്ധത്തിന്റെ ആഘാതം: ഇന്ത്യയിലെ പ്രകൃതി വാതക ഉപഭോഗം 6.5% കുറഞ്ഞു

അദാനിയിൽ 5700 കോടി ‘വാരിയെറിഞ്ഞ്’ SBI മ്യൂച്വൽ ഫണ്ട്

കൈകാര്യം ചെയ്യുന്ന ആസ്തിയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഫണ്ട് ഹൗസാണ് എസ്.ബി.ഐ മ്യൂച്വൽ ഫണ്ട് (SBI Mutual Fund). കഴിഞ്ഞ ദിവസം ഈ ഫണ്ട് ഹൗസ് രണ്ട് അദാനി ഗ്രൂപ്പ് ഓഹരികളിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. അദാനി എന്റർപ്രൈസസ് (Adani Enterprises), അദാനി എനർജി സൊല്യൂഷൻസ് (Adani Energy Solutions) എന്നീ രണ്ട് ലാർജ്ക്യാപ് കമ്പനികളുടെ ഓഹരികളാണ് വാങ്ങിയിരിക്കുന്നത്.

ഡീൽ ഇങ്ങനെ…
കഴിഞ്ഞ വെള്ളിയാഴ്ച്ച, വാരാന്ത്യത്തിലാണ് ഡീൽ നടന്നത്. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലഭ്യമായ ബ്ലോക്ക് ഡീൽ ഡാറ്റ പ്രകാരം അദാനി എന്റർപ്രൈസസിന്റെ 1.64 കോടി ഓഹരികളാണ് എസ്.ബി.ഐ മ്യൂച്വൽ ഫണ്ട് വാങ്ങിയത്. ഇത് കമ്പനിയിൽ ഏകദേശം 1.3% എന്ന നിലയിലുള്ള ഓഹരി പങ്കാളിത്തമാണ്. അദാനി എനർജി സൊല്യൂഷൻസിന്റെ 63.65 ലക്ഷം ഓഹരികളാണ് വാങ്ങിയത്. ഇത് 0.52% ഓഹരി പങ്കാളിത്തവുമാണ്.

1,504.80 രൂപ മുതൽ 2,913.40 രൂപ വരെയുള്ള പ്രൈസ് റേഞ്ചിലാണ് വിനിമയങ്ങൾ നടന്നിരിക്കുന്നത്. ഇപ്രകാരം ആകെ 5,745.55 കോടി രൂപയുടെ ഡീലാണ് നടന്നത്.

ഈ രണ്ട് വിനിമയങ്ങളിലും ഓഹരി വില്പന നടത്തിയത് രാജീവ് ജെയിൻ നേതൃത്ത്വം നൽകുന്ന യു.എസ് ആസ്ഥാനമായ ജി.ക്യു.ജി പാർട്ണേഴ്സാണ്. ഈ കമ്പനിയുടെ കീഴിലുള്ള ജി.ക്യു.ജി പാർട്ണേഴ്സ് എമേർജിങ് മാർക്കറ്റ്സ് ഇക്വിറ്റി ഫണ്ടാണ് ഓഹരികളുടെ വില്പന നടത്തിയത്. എസ്.ബി.ഐ മ്യൂച്വൽ ഫണ്ട് വാങ്ങിയ അത്രയും ഓഹരികളാണ് ഇവർ വിറ്റത്.

ഏകദേശം ഒരു മാസം മുമ്പും എസ്.ബി.ഐ മ്യൂച്വൽ ഫണ്ട് അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വാങ്ങിയിരുന്നു. മെയ് മാസത്തിൽ അദാനി എന്റർപ്രൈസസിന്റെ 0.45% ഷെയർ ഹോൾഡിങ്ങാണ് നേടിയത്. ഏകദേശം 1,435 കോടി രൂപയുടെ ബ്ലോക്ക് ഡീലാണ് അന്നു നടന്നത്. ഇത്തരത്തിൽ അദാനി ഗ്രൂപ്പ് ഓഹരികളിൽ ഇൻസ്റ്റിറ്റ്യൂഷനുകളുടെ താല്പര്യം വർധിക്കുന്ന കാഴ്ച്ചയാണ് നിലവിലുള്ളത്.

അദാനി എന്റർപ്രൈസസും, അദാനി എനർജി സൊല്യൂഷൻസും
അദാനി ഗ്രൂപ്പിന്റെ ഫ്ലാഗ്ഷിപ്പ് കമ്പനിയാണ് അദാനി എന്റർപ്രൈസസ്. ഇന്റഗ്രേറ്റഡ് റിസോഴ്സ് മാനേജ്മെന്റ്, മൈനിങ് സർവീസസ്, ട്രേഡിങ് തുടങ്ങിയവ ചെയ്യുന്നു. പവർ ജനറേഷൻ ബിസിനസിലാണ് അദാനി എനർജി സൊല്യൂഷൻസ് ഏർപ്പെട്ടിരിക്കുന്നത്.

X
Top