Alt Image
കൊച്ചിയിൽ നിന്ന് 4 ചാർട്ടേഡ് വിമാനങ്ങൾ; യുദ്ധകാലത്ത് ലുലു ഗൾഫിലെത്തിച്ചത് 5200 ടൺ പച്ചക്കറി ◆ എണ്ണപ്പിണ്ണാക്കിന്‍റെ കയറ്റുമതിയിൽ ഇടിവ് ◆ പുനരുപയോഗ ഊർജമേഖലയിൽ വൻ നിക്ഷേപം; 4 വർഷത്തിനുള്ളിൽ ഇന്ത്യ നേടുക 22.5 ലക്ഷം കോടി ലാഭം ◆ എഥനോൾ പെട്രോൾ വിവാദം: വിശദമായി വിലയിരുത്താൻ ഉന്നതതല യോഗം വിളിച്ച് പെട്രോളിയം മന്ത്രാലയം ◆ സ്വർണവില കുതിച്ചുയരുമെന്ന് ജെ പി മോർഗൻ; വർഷാവസാനത്തോടെ 46% വർധിക്കുമെന്ന് പ്രവചനം ◆

ആക്രി വിറ്റ് ഇന്ത്യൻ റെയിൽവേക്ക് കിട്ടിയത് 628 കോടി

ന്യൂഡൽഹി: സ്‌ക്രാപ്പുകൾ വിറ്റ് 628.49 കോടി രൂപയുടെ റെക്കോർഡ് നേട്ടം കൈവരിച്ച് ഇന്ത്യൻ റെയിൽവേ. വിവിധ റെയിൽവേ സോണുകൾ, ഡിവിഷനുകൾ, ഉൽപ്പാദന യൂനിറ്റുകൾ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ ഉപയോഗ ശൂന്യമായ വസ്തുക്കളുടെവിൽപ്പനയിലൂടെ 14 ഏക്കറിലധികം സ്ഥലവും ഒഴിഞ്ഞുകിട്ടിയതായി റെയിൽവേ മന്ത്രാലയം അറിയിച്ചു.

സോണൽ റെയിൽവേ, ഡിവിഷനുകൾ, പ്രൊഡക്ഷൻ യൂനിറ്റുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, മറ്റ് റെയിൽവേ സ്ഥാപനങ്ങൾ എന്നിവയിലുടനീളം ഒക്ടോബർ 2 മുതൽ ഒക്ടോബർ 31 വരെ ഇന്ത്യൻ റെയിൽവേ ‘സ്പെഷ്യൽ ക്യാമ്പെയ്ൻ 6’ വിജയകരമായി പൂർത്തിയാക്കിയെന്ന് റെയിൽവേ മന്ത്രാലയം വ്യക്തമാക്കി. 1.50 ലക്ഷത്തിലധികം ഇ-മാലിന്യ യൂനിറ്റുകളാണ് ഡ്രൈവിലൂടെ നീക്കം ചെയ്തത്.

ഒരു മാസം നീണ്ടുനിന്ന ഈ പദ്ധതിയുടെ ഭാഗമായി റെയിൽവേ സ്റ്റേഷനുകൾ, ഓഫിസുകൾ, വർക്ക്‌ഷോപ്പുകൾ, മറ്റ് സൗകര്യങ്ങൾ എന്നിവിടങ്ങളിൽ ലക്ഷത്തിലധികം ശുചിത്വ യജ്ഞങ്ങൾ നടത്തി. ഇലക്ട്രോണിക് മാലിന്യങ്ങളുടെ ശേഖരണവും തരംതിരിക്കലും സംസ്കരണവുമാണ് ഈ വർഷത്തെ കാമ്പെയ്ന്‍റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.

1.50 ലക്ഷത്തിലധികം ഇ-മാലിന്യ യൂനിറ്റുകളാണ് ഇന്ത്യൻ റെയിൽവേ നീക്കം ചെയ്തത്. ഇതിലൂടെ 10.43 കോടി രൂപ റെയിൽവേക്ക് ലഭിച്ചു.

X
Top