Alt Image
എണ്ണപ്പിണ്ണാക്കിന്‍റെ കയറ്റുമതിയിൽ ഇടിവ് ◆ പുനരുപയോഗ ഊർജമേഖലയിൽ വൻ നിക്ഷേപം; 4 വർഷത്തിനുള്ളിൽ ഇന്ത്യ നേടുക 22.5 ലക്ഷം കോടി ലാഭം ◆ എഥനോൾ പെട്രോൾ വിവാദം: വിശദമായി വിലയിരുത്താൻ ഉന്നതതല യോഗം വിളിച്ച് പെട്രോളിയം മന്ത്രാലയം ◆ സ്വർണവില കുതിച്ചുയരുമെന്ന് ജെ പി മോർഗൻ; വർഷാവസാനത്തോടെ 46% വർധിക്കുമെന്ന് പ്രവചനം ◆ ഇന്ത്യയുടെ നിക്ഷേപ മേഖലയില്‍ വന്‍ പ്രതീക്ഷ; സ്വകാര്യ കമ്പനികളുടെ മൂലധനച്ചെലവ് ഉയരുമെന്ന് HSBC റിപ്പോര്‍ട്ട് ◆

എല്‍ഐസിയുടെ ലാഭത്തില്‍ മികച്ച കുതിപ്പ്

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ലൈഫ് ഇൻഷ്വറൻസ് കമ്പനിയായ എല്‍.ഐ.സി നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ ആറുമാസത്തില്‍ 25,568 കോടി രൂപ അറ്റാദായം നേടി.
മുൻവർഷത്തേക്കാള്‍ 21.52 ശതമാനമാണ് വളർച്ച. പുതിയ ബിസിനസിന്റെ മൂല്യം (വി.എൻ.ബി) 33.95 ശതമാനം ഉയർന്ന് 6,846 കോടി രൂപയായി.

സെപ്തംബർ 30ന് അവസാനിച്ച അർദ്ധവർഷത്തില്‍ മൊത്തം പ്രീമിയം വരുമാനം 11.64 ശതമാനം ഉയർന്ന് 2.74 ലക്ഷം കോടി രൂപയിലെത്തി. പുതിയ ബിസിനസിന്റെ ലാഭക്ഷമത സൂചിപ്പിക്കുന്ന വി.എൻ.ബി മാർജിൻ 470 ബേസിസ് പോയിന്റ് ഉയർന്ന് 22.3 ശതമാനമായി. വ്യക്തിഗത പുതിയ ബിസിനസ് പ്രീമിയം വരുമാനം 14.86 ശതമാനം വർദ്ധനയോടെ 32,725 കോടി രൂപയായി.

ആദ്യവർഷ പ്രീമിയം വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ വിപണിയിലെ എല്‍.ഐ.സിയുടെ വിഹിതം 58.77 ശതമാനമാണ്. വ്യക്തിഗത ബിസിനസില്‍ 37.51 ശതമാനവും ഗ്രൂപ്പ് ബിസിനസില്‍ 70.45 ശതമാനവും വിഹിതം നേടി. കൈകാര്യം ചെയ്യുന്ന ആസ്തികളുടെ മൂല്യം (എ.യു.എം) 4.16 ശതമാനം ഉയർന്ന് 59.60 ലക്ഷം കോടി രൂപയായി.

ഉത്പന്ന വൈവിധ്യവത്കരണവും ലാഭക്ഷമത വർദ്ധിപ്പിക്കലും ഡിജിറ്റല്‍ സേവനങ്ങളുടെ വിപുലീകരണവുമാണ് മുന്നോട്ടുള്ള പ്രധാന ലക്ഷ്യങ്ങളെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ആർ. ദൊരൈസ്വാമി പറഞ്ഞു.

X
Top