ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷന് 6,090 കോടിയുടെ ലാഭം

മുംബൈ: 2021-22 സാമ്പത്തിക വർഷത്തിൽ 6,089.84 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ് (ഐആർഎഫ്‌സി). ഇത് കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അറ്റാദായമായ 4,416.13 കോടി രൂപയിൽ നിന്ന് 37.89 ശതമാനം വർധിച്ചതായി കമ്പനി അറിയിച്ചു.

ഐആർഎഫ്‌സിയുടെ 35-ാമത് വാർഷിക പൊതുയോഗം അതിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അമിതാഭ് ബാനർജിയുടെ അധ്യക്ഷതയിൽ വെള്ളിയാഴ്ച നടന്നു. അവലോകന വർഷത്തിൽ ഐ‌ആർ‌എഫ്‌സി മികച്ച സാമ്പത്തിക പ്രകടനം കാഴ്ചവെച്ചതായും. എക്കാലത്തെയും ഉയർന്ന വരുമാനവും ലാഭവും നേടിയതായും എ‌ജി‌എമ്മിനെ അഭിസംബോധന ചെയ്‌ത് കൊണ്ട് ബാനർജി പറഞ്ഞു.

പ്രസ്തുത കാലയളവിലെ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള മൊത്ത വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷത്തെ 15,770.22 കോടി രൂപയിൽ നിന്ന് 28.71 ശതമാനം വർധിച്ച് 20,298.27 കോടി രൂപയായി. കമ്പനി മൊത്തം 1,829.59 കോടി രൂപയുടെ ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്, ഇത് 2022 സാമ്പത്തിക വർഷത്തിലെ നികുതിക്ക് ശേഷമുള്ള ലാഭത്തിന്റെ (PAT) 30.04 ശതമാനമാണ്.

2022 സാമ്പത്തിക വർഷത്തിൽ ഐആർഎഫ്‌സി 60,683.41 കോടി രൂപ ഇന്ത്യൻ റെയിൽവേയ്ക്ക് വിതരണം ചെയ്തു. കമ്പനിയുടെ മാനേജ്‌മെന്റിന് കീഴിലുള്ള ആസ്തി (എയുഎം) 4,29,851 കോടി രൂപയാണ്. ഇത് 16.03 ശതമാനം വളർച്ച രേഖപ്പെടുത്തി. അതേസമയം ഐആർഎഫ്‌സിയുടെ മൂലധന പര്യാപ്തത അനുപാതം 439.73 ശതമാനമായി തുടരുന്നതായി ബാനർജി അറിയിച്ചു.

X
Top