ഓണത്തിന് നികുതി വരുമാനം കുതിച്ചു; ആഗസ്റ്റിലെ കേരളത്തിന്റെ ജിഎസ്ടി വരുമാനം 4,700 കോടി കവിഞ്ഞുറഷ്യൻ എണ്ണ വാങ്ങിയാൽ പിടിവീഴും; ഇന്ത്യയ്ക്ക് മേൽ തീരുവ ചുമത്താൻ യുഎസ് ബിൽഇന്ത്യയുടെ രത്ന, സ്വർണ്ണാഭരണ കയറ്റുമതിയിൽ വളർച്ചരാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചു

തിരിച്ചുകയറി ബെഞ്ച്മാര്‍ക്ക് സൂചികകള്‍

ന്യൂഡല്‍ഹി: ബുധനാഴ്ച താഴ്ചവരിച്ച ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വ്യാഴാഴ്ച തിരിച്ചുകയറി. അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില കുറഞ്ഞതാണ് വിപണിയെ തുണച്ചത്. നിഫ്റ്റി50 149 പോയിന്റ് (0.84 ശതമാനം) ഉയര്‍ന്ന് 17,773 ലെവലിലും എസ്ആന്റ്പി 0.92 ശതമാനം അഥവാ 540 പോയിന്റ് മീതെ 59,570 ലെവലിലും വ്യാപാരം തുടരുന്നു.

സാങ്കേതിക വിദ്യ, ബാങ്ക് ഓഹരികളുടെ ഉയര്‍ച്ചയാണ് പിന്‍ബലമായത്. 3 ശതമാനം ഉണര്‍വോടെ ബിപിസിഎല്‍ മുന്നില്‍ നിന്നപ്പോള്‍ മഹീന്ദ്ര ആന്റ് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്, ശ്രീ സിമന്റ്‌സ്, ഏഷ്യന്‍ പെയ്ന്റ്‌സ്, ടെക് മഹീന്ദ്ര എന്നിവയും മികവ് പ്രകടിപ്പിച്ചു. എസ്ബിഐ ലൈഫ്, കോള്‍ ഇന്ത്യ, ഹിന്‍ഡാല്‍കോ എന്നിവ നഷ്ടം നേരിടുന്നു.

വാള്‍സ്ട്രീറ്റ് സൂചികകളുടെ ചുവടുപിടിച്ച് മറ്റ് ഏഷ്യന്‍ സൂചികകളും മികച്ച പ്രകടനമാണ് നടത്തുന്നത്. ജാപ്പാനീസ് നിക്കൈ 1.96 ശതമാനം ശക്തിയാര്‍ജ്ജിച്ചപ്പോള്‍ ജപ്പാനൊഴികെയുള്ള ഏഷ്യ പസഫിക് ഓഹരികളുടെ സൂചി എംഎസ്സിഐ 0.33 ശതാനം ഉയര്‍ച്ചയിലാണുള്ളത്. ഓസ്‌ട്രേലിയന്‍ എസ്ആന്റ്പി എഎസ്എക്‌സ്200 0.72 ശതമാനം കരുത്തുകാട്ടി.

മൂന്ന് വാള്‍സ്ട്രീറ്റ് സൂചികകളും ഇന്നലെ നേട്ടം തിരിച്ചുപിടിച്ചിരുന്നു.

X
Top