ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 6% വളർച്ച നേടും: ക്രിസിൽ

ന്യൂഡൽഹി: അടുത്ത സാമ്പത്തിക വർഷം ഇന്ത്യൻ സന്പദ് വ്യവസ്ഥ 6% വളർച്ച കൈവരിക്കാൻ സാധ്യതയുണ്ടെന്ന് ക്രെഡിറ്റ് റേറ്റിംഗ് ഇൻഫർമേഷൻ സർവീസസ് ഓഫ് ഇന്ത്യ ലിമിറ്റഡ് (സിആർഐഎസ്ഐഎൽ-ക്രിസിൽ).

സാമ്പത്തിക റേറ്റിംഗുകൾ, സാമ്പത്തിക ഗവേഷണം, അപകടസാധ്യത, സാന്പത്തിക നയ ഉപദേശക സേവനങ്ങൾ എന്നിവ നൽകുന്ന ഒരു ഇന്ത്യൻ അനലിറ്റിക്കൽ കമ്പനിയാണ് ക്രെഡിറ്റ് റേറ്റിംഗ് ഇൻഫർമേഷൻ സർവീസസ് ഓഫ് ഇന്ത്യ ലിമിറ്റഡ്.

ഇത് അമേരിക്കൻ കമ്പനിയായ എസ് ആൻഡ് പി ഗ്ലോബലിന്‍റെ അനുബന്ധ സ്ഥാപനമാണ്. അടുത്ത അഞ്ച് സാന്പത്തിക വർഷങ്ങളിൽ സന്പദ് വ്യവസ്ഥ ശരാശരി 6.8% വളർച്ച കൈവരിക്കുമെന്നും റേറ്റിംഗ് ഏജൻസി നിരീക്ഷിച്ചു.

കോർപറേറ്റ് വരുമാനം ഇരട്ട അക്കത്തിൽ വർധിക്കും

അടുത്ത സാമ്പത്തിക വർഷം കോർപറേറ്റ് വരുമാനം ഇരട്ട അക്കത്തിൽ വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ക്രിസിൽ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ രൂപപ്പെട്ട സാമ്പത്തിക പ്രതിസന്ധി, ഉയർന്ന പണപ്പെരുപ്പം, പണപ്പെരുപ്പത്തെ നേരിടാൻ പലിശനിരക്കിലുണ്ടായ കുത്തനെയുള്ള വർധന എന്നിവ ആഗോള സാന്പത്തിക പരിസ്ഥിതിയെ ഇരുളടഞ്ഞതായി മാറ്റിയെന്ന് ക്രിസിൽ ചീഫ് ഇക്കണോമിസ്റ്റ് ഡി. കെ ജോഷി വാർഷിക വളർച്ചാ പ്രവചനത്തിൽ പറഞ്ഞു.

രാജ്യത്തിന്‍റെ ഇടക്കാല വളർച്ചാ സാധ്യതകൾ ആരോഗ്യകരമാണെന്ന് ക്രിസിൽ മാനേജിംഗ് ഡയറക്ടർ അമീഷ് മേത്തയും പറഞ്ഞു.

അടുത്ത അഞ്ച് സാന്പത്തിക വർഷങ്ങളിൽ, ജിഡിപി പ്രതിവർഷം 6.8% ആയി വളരുമെന്നു പ്രതീക്ഷിക്കുന്നതായും മൂലധനവും ഉത്പാദനക്ഷമതയും വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആഗോള സാമ്പത്തികമാന്ദ്യവും പലിശനിരക്ക് വർധനയും മുന്നിലുണ്ടെങ്കിലും 2024 സാമ്പത്തികവർഷത്തിൽ വരുമാന വളർച്ച ഇരട്ട അക്കത്തിലെത്തുമെന്നുതന്നെയാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

X
Top