
മുംബൈ: ഇന്ത്യന്‍ ബെഞ്ച് മാര്‍ക്ക് സൂചികകള്‍ മുന്നേറ്റം തുടരുന്നു. സെന്‍സെക്‌സ് 341.85 പോയിന്റ് അഥവാ 0.57 ശതമാനം ഉയര്‍ന്ന് 60184.06 ലും നിഫ്റ്റി 103.30 പോയിന്റ് അഥവാ 0.58 ശതമാനം ഉയര്‍ന്ന് 17928.60 ത്തിലുമാണുള്ളത്. മൊത്തം 1921 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1166 ഓഹരികള്‍ ഇടിവ് നേരിട്ടു.
114 ഓഹരി വിലകളില്‍ മാറ്റമില്ല. ബജാജ് ഫിനാന്‍സ്, ബജാജ് ഫിനാന്‍ഷ്യല്‍ സര്‍വീസ്, റിലയന്‍സ്, എച്ച്ഡിഎഫ്‌സി ലൈഫ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നീ ഓഹരികള്‍ നിഫ്റ്റിയില്‍ 0.50-6 ശതമാനം വരെ ഉയര്‍ന്നു. അതേസമയം കോടക് മഹീന്ദ്ര, എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി ബാങ്ക്, അപ്പോളോ ഹോസ്പിറ്റല്‍ എന്നിവ തിരിച്ചടി നേരിട്ടു.
ബിഎസ്ഇയില്‍ റിലയന്‍സ്, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, ബജാജ് ഫിനാന്‍സ്, ടിസിഎസ് എന്നിവയാണ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത്. അതേസമയം എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി, കോടക് മഹീന്ദ്ര, എസ്ബിഐ, മാരുതി സുസുക്കി എന്നിവ നഷ്ടം നേരിടുന്നു. എല്ലാ സൂചികകളും നേട്ടത്തിലായപ്പോള്‍ ഊര്‍ജ്ജ സൂചിക 1 ശതമാനം വരെ ഉയര്‍ന്നു.






