ഓണത്തിന് നികുതി വരുമാനം കുതിച്ചു; ആഗസ്റ്റിലെ കേരളത്തിന്റെ ജിഎസ്ടി വരുമാനം 4,700 കോടി കവിഞ്ഞുറഷ്യൻ എണ്ണ വാങ്ങിയാൽ പിടിവീഴും; ഇന്ത്യയ്ക്ക് മേൽ തീരുവ ചുമത്താൻ യുഎസ് ബിൽഇന്ത്യയുടെ രത്ന, സ്വർണ്ണാഭരണ കയറ്റുമതിയിൽ വളർച്ചരാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചു

ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടത്തില്‍

മുംബൈ: സാങ്കേതിക വിദ്യ, ലോഹ ഓഹരികളുടെ പിന്‍ബലത്തില്‍ തിങ്കളാഴ്ച ആദ്യ സെഷനില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഉയര്‍ന്നു. നിഫ്റ്റി 0.38 ശതമാനം മീതെ 17,901.70 ലെവലിലും ബിഎസ്ഇ സെന്‍സെക്‌സ് 0.36 ശതമാനം നേട്ടത്തില്‍ 60,005.65 ലെവലിലും വ്യാപാരം തുടരുകയാണ് ഓഗസ്റ്റ് മാസ പണപ്പെരുപ്പ കണക്കുകള്‍ പുറത്തുവരാനിരിക്കെയാണ് ബെഞ്ച് മാര്‍ക്ക് സൂചികകള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത്.

ഇരു സൂചികകളും വെള്ളിയാഴ്ച 1.68 ശതമാനത്തിന്റെ പ്രതിവാര നേട്ടം സ്വന്തമാക്കിയിരുന്നു. മികച്ച പ്രകടനത്തിന്റെ ബലത്തില്‍ കമ്പനികള്‍ വില ഉയര്‍ത്താനുള്ള ശേഷി നേടിയതും ഉയരുന്ന ഭക്ഷ്യവിലയും ഓഗസ്റ്റിലെ പണപ്പെരുപ്പമുയര്‍ത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ പ്രവചനങ്ങള്‍ മുഖവിലയ്‌ക്കെടുക്കാതെ വിപണികള്‍ ഉയരുകയായിരുന്നു.

എണ്ണവിലയിടിവ് പോസിറ്റീവ് വികാരം സൃഷ്ടിച്ചുവെന്ന് വേണം മനസ്സിലാക്കാന്‍. ലോകത്തെ മൂന്നാമത്തെ വലിയ ഇറക്കുമതി രാഷ്ട്രമായതിനാല്‍ എണ്ണവിലക്കുറവ് ഇന്ത്യയ്ക്ക് ഗുണം ചെയ്യും. ആദ്യസെഷനില്‍ ഐടി, ലോഹ സൂചികകള്‍ യഥാക്രമം 1.26 ശതമാനം, 1.04 ശതമാനം എന്നിങ്ങനെ ഉയര്‍ന്നിട്ടുണ്ട്.

ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ടാറ്റ, സ്റ്റീല്‍, ടൈറ്റന്‍, എച്ച്‌സിഎല്‍ ടെക്, ഡോ.റെഡ്ഡി, ആക്സ്സ് ബാങ്ക്, സണ്‍ ഫാര്‍മ, ഐസിഐസിഐ ബാങ്ക്, എന്‍ടിപിസി, ടിസിഎസ്, ബജാജ്ഫിന്‍സര്‍വ്, എന്നിവ 0.5 മുതല്‍ 2.5 ശതമാനം വരെ നേട്ടമുണ്ടാക്കിയപ്പോള്‍ എച്ച്ഡിഎഫ്‌സി, കോടക് ബാഹ്ക്, ഏഷ്യന്‍ പെയ്ന്റ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവ ബിഎസ്ഇയില്‍ തിരിച്ചടി നേരിടുകയാണ്.

X
Top