ഓണത്തിന് നികുതി വരുമാനം കുതിച്ചു; ആഗസ്റ്റിലെ കേരളത്തിന്റെ ജിഎസ്ടി വരുമാനം 4,700 കോടി കവിഞ്ഞുറഷ്യൻ എണ്ണ വാങ്ങിയാൽ പിടിവീഴും; ഇന്ത്യയ്ക്ക് മേൽ തീരുവ ചുമത്താൻ യുഎസ് ബിൽഇന്ത്യയുടെ രത്ന, സ്വർണ്ണാഭരണ കയറ്റുമതിയിൽ വളർച്ചരാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചു

ബെഞ്ച്മാര്‍ക്ക് സൂചികകള്‍ 5 മാസത്തെ ഉയര്‍ന്ന നിരക്കില്‍

ന്യൂഡല്‍ഹി: മറ്റൊരു മികച്ച ദിനത്തില്‍ ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ 5 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ ക്ലോസ് ചെയ്തു. 133 പോയിന്റ് നേട്ടത്തില്‍ നിഫ്റ്റി 18,070 ലെവലിലും 455 പോയിന്റ് ഉയര്‍ന്ന് സെന്‍സെക്‌സ് 60,571 ലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. എക്‌സ് സ്പ്ലിറ്റ് ട്രഡ് ചെയ്ത ബജാജ് ഫിന്‍സര്‍വ്, ബ്രിട്ടാനിയ, ടാറ്റ കണ്‍സ്യൂമര്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവ മികച്ച മുന്നേറ്റം കാഴ്ചവച്ചപ്പോള്‍ ശ്രീ സിമന്റ്, ഐഷര്‍ മോട്ടോഴ്‌സ്, സിപ്ല എന്നിവ ഇടിവ് നേരിട്ടു.

ഒരു ശതമാനം ഉയര്‍ന്ന മെറ്റല്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നിവയാണ് മേഖലാടിസ്ഥാനത്തില്‍ മികച്ച പ്രകടനം നടത്തിയത്. ഓട്ടോ, ഐടി, ഓയില്‍ ആന്‍ഡ് ഗ്യാസ് എന്നിവ മാറ്റമില്ലാതെ തുടര്‍ന്നു. ഏഷ്യന്‍ സൂചികകള്‍ മികച്ച പ്രകടനം നടത്തുന്നതിനും ചൊവ്വാഴ്ച സാക്ഷിയായി.

ജാപ്പാനീസ് നിക്കൈ 0.25 ശതമാനവും ചൈനീസ് സിഎസ്‌ഐ 300 0.4ശതമാനവും ഷാങ്ഹായ് കോമ്പോസിറ്റ് 0.1 ശതമാനവും ഉയരുകയായിരുന്നു. ഹാങ് സെങ് സൂചിക അതേസമയം 0.2 ശതമാനം താഴെയായി. പാന്‍-യൂറോപ്യന്‍ സ്റ്റോക്‌സ് 600 സൂചിക തുടര്‍ച്ചയായ നാലാം സെഷനിലും ഉയര്‍ന്നു.

X
Top