ഓണത്തിന് നികുതി വരുമാനം കുതിച്ചു; ആഗസ്റ്റിലെ കേരളത്തിന്റെ ജിഎസ്ടി വരുമാനം 4,700 കോടി കവിഞ്ഞുറഷ്യൻ എണ്ണ വാങ്ങിയാൽ പിടിവീഴും; ഇന്ത്യയ്ക്ക് മേൽ തീരുവ ചുമത്താൻ യുഎസ് ബിൽഇന്ത്യയുടെ രത്ന, സ്വർണ്ണാഭരണ കയറ്റുമതിയിൽ വളർച്ചരാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചു

ആറാം ദിവസവും നഷ്ടം നേരിട്ട് ഇന്ത്യന്‍ ഓഹരി വിപണി

മുംബൈ: ആഗോള വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യന്‍ സൂചികകള്‍ തുടര്‍ച്ചയായ ആറാം ദിവസവും നഷ്ടത്തിലായി. സെന്‍സെക്‌സ് 255.9 പോയിന്റ് അല്ലെങ്കില്‍ 0.45 ശതമാനം ഇടിഞ്ഞ് 56,851.62 ലും നിഫ്റ്റി 50 60.85 പോയിന്റ് അല്ലെങ്കില്‍ 0.36 ശതമാനം ഇടിഞ്ഞ് 16,946.55 ലുമാണ് വ്യാപാരത്തിലുള്ളത്. 17,000 എന്ന നിര്‍ണ്ണായക സപ്പോര്‍ട്ട് ലെവല്‍ ഭേദിച്ചതോടെ നിഫ്റ്റി കരടികളുടെ പിടിയിലമരുകയായിരുന്നു.

ബാങ്കുകള്‍, ഫിനാന്‍ഷ്യല്‍സ്, മെറ്റല്‍ ഓഹരികളാണ് വിപണിയെ തകര്‍ച്ചയിലേയ്ക്ക് നയിക്കുന്നത്. ഈ മേഖലകള്‍ ഒരു ശതമാനത്തോളം തകര്‍ച്ചയാണ് നേരിട്ടത്. മൊത്തം 1425 ഓഹരികള്‍ മുന്നേറുമ്പോള്‍ 1534 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.

136 ഓഹരിവിലകളില്‍ മാറ്റമില്ല. ബിഎസ്ഇ മിഡ്ക്യാപ്പ്, സ്‌മോള്‍ക്യാപ്പ് സൂചികകളും ഇടിഞ്ഞു. മാന്ദ്യം ആസന്നമായെന്ന ലോക വ്യാപാര സംഘടന വിലയിരുത്തല്‍, രൂപയുടെ ഇടിവ്, ആഗോള വിപണികളിലെ വില്‍പന സമ്മര്‍ദ്ദം എന്നിവയാണ് ഇന്ത്യന്‍ വിപണികളെ ബാധിക്കുന്നത്. ഇതോടെ വിദേശ നിക്ഷേപകര്‍ പിന്‍വലിയുകയായിരുന്നു.

കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ എഫ്‌ഐഐകള്‍ 10,000 കോടി രൂപയാണ് പിന്‍വലിച്ചത്.

X
Top