പിഎഫ് തുക ജനുവരി മുതല്‍ എടിഎമ്മിലൂടെ പിന്‍വലിക്കാംപാലക്കാട്ടെ വ്യവസായ സ്മാർട് സിറ്റിക്ക് 105.2 ഏക്കർ; ആദ്യഗഡുവായി കേന്ദ്രസർക്കാരിന്റെ 100 കോടി രൂപഗോതമ്പ് സംഭരിക്കുന്നതിനുള്ള ചട്ടങ്ങൾ സർക്കാർ കൂടുതൽ കർശനമാക്കിസ്ഥിരതയിലൂന്നിയ വികസനമാണ് ലക്ഷ്യം വയ്ക്കുന്നത്: സഞ്ജയ് മൽഹോത്രസിമന്റിന് ഡിമാന്റ് കൂടിയതോടെ കെട്ടിട നിര്‍മാണ ചിലവേറും

960 മില്യൺ ഡോളറിന്റെ ബാറ്ററി ഉല്പാദന പദ്ധതിയ്ക്ക് ബിഡ്ഡുകൾ ക്ഷണിക്കാൻ ഇന്ത്യ

ന്യൂഡൽഹി: വൈദ്യുത വാഹന ബാറ്ററികൾ ഉൽപ്പാദിപ്പിക്കുന്നതിന് 80 ബില്യൺ രൂപയുടെ (960 മില്യൺ ഡോളർ) പ്രോത്സാഹന പരിപാടിക്കായി ബിഡ്ഡുകൾ ക്ഷണിക്കാൻ ഇന്ത്യ ഒരുങ്ങുകയാണെന്ന് റിപ്പോർട്ട്.

20 ജിഗാവാട്ട് അവറിന്റെ മൊത്തം ഉൽപ്പാദന ശേഷിയുള്ള അഡ്വാൻസ്ഡ് കെമിസ്ട്രി ബാറ്ററി പ്ലാന്റുകൾ സ്ഥാപിക്കാൻ ഈ പദ്ധതിയുടെ ലേലം വിജയിക്കുന്നവരോട് ആവശ്യപ്പെടും. സാധ്യതയുള്ള നിക്ഷേപകരിൽ നിന്ന് അടുത്ത മാസം സർക്കാർ ബിഡുകൾ ക്ഷണിക്കുമെന്നാണ് കരുതുന്നത്.

കൊറിയയിലെ എൽജി എനർജി സൊല്യൂഷൻ ലിമിറ്റഡും, പ്രമുഖ പ്രാദേശിക ബാറ്ററി ഉത്പാദകരായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ്, അമര രാജ എനർജി ആൻഡ് മൊബിലിറ്റി ലിമിറ്റഡ്, എക്സൈഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, ലാർസൻ ആൻഡ് ടൂബ്രോ ലിമിറ്റഡ് തുടങ്ങിയവരും സർക്കാർ ഉദ്യോഗസ്ഥരുമായി നടത്തിയ ഒരു കൂടിയാലോചന യോഗത്തിൽ താൽപ്പര്യം പ്രകടിപ്പിച്ചതായി റിപോർട്ട് സൂചിപ്പിക്കുന്നു.

പ്രാദേശികമായി നിർമ്മിക്കുന്ന ബാറ്ററികൾ വിൽക്കുന്ന കമ്പനികൾക്ക് സർക്കാർ അഞ്ച് വർഷത്തേക്ക് ഇൻസെന്റീവ് നൽകും.

ഈ സർക്കാർ പരിപാടിയുടെ ആദ്യഘട്ടത്തിൽ 30 ജിഗാവാട്ട് അവർ ബാറ്ററി ശേഷി ഉൽപ്പാദിപ്പിക്കുന്നതിനും ഇൻസെന്റീവുകൾ ലഭ്യമാക്കുന്നതിനും, ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, ഒല ഇലക്ട്രിക് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ്, രാജേഷ് എക്‌സ്‌പോർട്ട് ലിമിറ്റഡ് എന്നിവരെ കഴിഞ്ഞ വർഷം തിരഞ്ഞെടുത്തിരുന്നു.

2030 ഓടെ ബാറ്ററികളുടെ ആവശ്യം 260 ജിഗാവാട്ട് അവറായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്, ഇത് ഇലക്ട്രിക് വാഹനങ്ങൾ, ഗ്രിഡ് സ്കെയിൽ ഊർജ്ജ സംഭരണം, ഉപഭോക്തൃ ഇലക്ട്രോണിക്സ് എന്നിവയുടെ വർദ്ധിച്ചുവരുന്ന വിപണിയെ ഉത്തേജിപ്പിക്കുന്നു, റിസർച്ച് സെന്റർ ആർഎംഐ ഇന്ത്യയും സർക്കാരിന്റെ തിങ്ക് ടാങ്ക് നിതി ആയോഗും പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.

2021ൽ ആരംഭിച്ച 3.1 ബില്യൺ ഡോളർ പ്രോത്സാഹന പരിപാടിയിലൂടെ പ്രാദേശിക ഇവി ഉൽപ്പാദനം വർദ്ധിപ്പിക്കാനും സർക്കാർ ശ്രമിക്കുന്നുണ്ട്.

X
Top