ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

അപൂർവ മൂലക കാന്തങ്ങൾ പ്രാദേശികമായി നിർമിക്കുന്നതിന് ഇന്ത്യ

ന്യൂഡൽഹി: ആഭ്യന്തര ഉത്പാദനത്തിന് സാമ്പത്തിക പ്രോത്സാഹനങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് അപൂർവ മൂലക കാന്തങ്ങൾ പ്രാദേശികമായി നിർമിക്കുന്നതിന് ഇന്ത്യ കമ്പനികളുമായി ചർച്ചകൾ നടത്തിവരികയാണെന്ന് റിപ്പോർട്ടുകൾ. ആഭ്യന്തര ശേഖരം ഉയർത്തുകയും ചൈനയിൽ നിന്നുള്ള ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.

വലിയൊരു വിതരണ ശൃംഖല കെട്ടിപ്പടുക്കാൻ വർഷങ്ങളെടുക്കുമെങ്കിലും ചൈനയിൽ നിന്നുള്ള കയറ്റുമതിയെ ഇന്ത്യ ആശ്രയിക്കുന്നത് കുറയ്ക്കും. ഏപ്രിൽ 4ന് അപൂർവ ഭൗമ വസ്തുക്കളുടെ കയറ്റുമതി നിയന്ത്രിക്കാനുള്ള ചൈനയുടെ നീക്കം ആഗോള വ്യവസായങ്ങളിൽ, പ്രത്യേകിച്ച് ഓട്ടോമൊബൈൽ വ്യവസായത്തിൽ വലിയ തിരിച്ചടിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഏപ്രിലിൽ ഏർപ്പെടുത്തിയ തീരുവകൾക്കു മറുപടിയായിട്ടാണ് ചൈന ഏഴ് അപൂർവ ഭൗമ മൂലകങ്ങളുടെ കയറ്റുമതിക്ക് നിയന്ത്രണങ്ങൾ വരുത്തിയത്. ഈ നിയന്ത്രണം ആഗോള കാർ നിർമാണത്തെ ഒന്നടങ്കം ബാധിക്കും.

ഈ അപൂർവ മൂലക കാന്തങ്ങൾ വൈദ്യുത വാഹനങ്ങൾ, പുനരപയോഗ ഉൗർജ സംവിധാനങ്ങൾ, പ്രതിരോധ സാങ്കേതിക വിദ്യ എന്നിവയിൽ അത്യന്താപേക്ഷിതമാണ്. ഈ അപൂർവ ഭൗമമൂലകകാന്തങ്ങളുടെ ആഗോള സംസ്കരണ ശേഷിയുടെ 90 ശതമാനത്തിലധികവും നിയന്ത്രിക്കുന്നത് ചൈനയാണ്.

കേന്ദ്ര സർക്കാർ അപൂർവ മൂലക കാന്തങ്ങളുടെ ആഭ്യന്തര ഉത്പാദന ശേഷി വികസിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നും കമ്പനികൾക്ക് ഉത്പാദനാധിഷ്ഠിത സാമ്പത്തിക ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

X
Top