ന്യൂഡല്‍ഹി: ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയായ ഇന്ത്യയ്ക്ക് ആഗോള പ്രതിസന്ധികളെ അതിജീവിക്കാനാകുമെന്ന് ധനമന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതിനുള്ള ശക്തമായ സാമ്പത്തിക അടിത്തറ രാജ്യത്തിനുണ്ട്. 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് കടമെടുപ്പ് കുറയ്ക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇതോടെ ബോണ്ട് യീല്‍ഡുകള്‍ കുറയും. 15.43 ലക്ഷം കോടി രൂപയുടെ മൊത്തം കടമാണ് സര്‍ക്കാര്‍ ലക്ഷ്യം. അതേസമയം ദേശീയ ചെറുകിട സേവിംഗ്‌സ് സ്‌ക്കീമുകളില്‍ നിന്നുള്ള കളക്ഷന്‍ കാരണം കടമെടുപ്പ് കുറയ്ക്കാനാകും.
ദേശീയ ചെറുകിട സേവിംഗ്‌സ് സ്‌ക്കീമുകളില്‍ നിന്നുള്ള അറ്റ ശേഖരം ജൂണ്‍ പാദത്തില്‍ 48% വര്‍ധിച്ചു.കഴിഞ്ഞ വര്‍ഷം 9.9% വര്‍ധനവിനേക്കാള്‍ വളരെ കൂടുതലാണ് ഇത്.ഇതുവരെയുള്ള നെറ്റ് കളക്ഷന്‍ 34% വര്‍ധിച്ചിട്ടുണ്ട്.
സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് പദ്ധതി വഴി ഈ വര്‍ഷം ജൂലൈ വരെ 57,283 കോടി രൂപ സ്വരൂപിക്കാനുമായി. 187% വര്‍ധനവാണ് ഇക്കാര്യത്തിലുണ്ടായത്. 10 വര്‍ഷത്തെ ബേങ്ക് ഗവണ്‍മെന്റ് സെക്യൂരിറ്റികളുടെ (G-sec) യീല്‍ഡ് 7.20% ല്‍ എത്തി.
ഇത് മെയ് 16 ലെ 13 മാസത്തെ താഴ്ന്ന നിലയായ 6.96% ല്‍ നിന്ന് ഉയര്‍ന്നതാണെങ്കിലും, ഫെബ്രുവരി 27 ലെ ഉയര്‍ന്ന നിലയേക്കാള്‍ കുറവാണ്.