ഏപ്രിലില്‍ വിറ്റത് ഒന്നര ലക്ഷം എസികള്‍; റെക്കോര്‍ഡ് വില്പനയ്ക്ക് പിന്നാലെ വീണ്ടും വില കൂടുന്നുലൈഫ് ഇന്‍ഷ്വറന്‍സ് മേഖലയില്‍ വന്‍ കുതിപ്പ്യുപിഐ, ക്രെഡിറ്റ് കാർഡ് ഇടപാടുകൾ നികുതി വകുപ്പിന്റെ നിരീക്ഷണത്തിൽയുദ്ധ പ്രതിസന്ധി: കരകയറാൻ 2.5 ലക്ഷം കോടി രൂപയുടെ പാക്കേജ്റെക്കാഡ് ഉയരത്തില്‍ ഇന്ത്യൻ കയറ്റുമതി

മൂക്കിലൂടെ നല്‍കാവുന്ന ആദ്യ കോവിഡ് വാക്‌സിന്‍ പുറത്തിറക്കി ഇന്ത്യ

ന്യൂഡല്ഹി: ഇന്ത്യയുടെ ആദ്യത്തെ നേസല് കോവിഡ് വാക്സിന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മന്സുഖ് മാണ്ഡവ്യ, ശാസ്ത്ര-സാങ്കേതികമന്ത്രി ജിതേന്ദ്ര സിങ് എന്നിവര് ചേര്ന്ന് പുറത്തിറക്കി. മൂക്കിലൂടെ നല്കുന്ന കോവിഡ് വാക്സിനായ iNCOVACC ഭാരത് ബയോടെക്കാണ് നിര്മിക്കുന്നത്.

രണ്ട് ഡോസായി വാക്സിന് എടുക്കുന്നതിനും ബൂസ്റ്റര് ഡോസായി സ്വീകരിക്കുന്നതിനും അനുമതി ലഭിച്ചിട്ടുണ്ട്. കേന്ദ്ര – സംസ്ഥാന സര്ക്കാരുകള് ഒന്നിച്ച് വാങ്ങുമ്പോള് ഡോസിന് 325 രൂപയ്ക്കും സ്വകാര്യ ക്ലിനിക്കുകള്ക്ക് 800 രൂപയ്ക്കും വാക്സിന് നല്കാന് കഴിയുമെന്നാണ് ഭാരത് ബയോടെക് വ്യക്തമാക്കിയിട്ടുള്ളത്.

ഏത് വാക്സിനെടുത്ത 18 വയസ് പൂര്ത്തിയായവര്ക്കും ബൂസ്റ്റര് ഡോസായി ഈ വാക്സിന് സ്വീകരിക്കാം. ആദ്യമായി മൂക്കിലൂടെ വാക്സിന് സ്വീകരിക്കുന്നവര് 28 ദിവസത്തെ ഇടവേളയിലാണ് രണ്ട് ഡോസുകള് എടുക്കേണ്ടത്.

മൂക്കിലൂടെ നല്കുന്ന കോവിഡ് വാക്സിന് റിപ്പബ്ലിക് ദിനത്തില് പുറത്തിറക്കുമെന്ന് ഭാരത് ബയോടെക് നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു.

X
Top