വളര്‍ച്ചാ അനുമാനത്തില്‍ കുറവ് വരുത്തി വിദഗ്ധര്‍എട്ടാം ശമ്പള കമ്മീഷന്‍ രൂപീകരിക്കില്ലെന്ന് കേന്ദ്രംഏറ്റവുമധികം വിദേശ നാണയശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് നാലാംസ്ഥാനംക്രിപ്‌റ്റോകറന്‍സികള്‍ നേട്ടത്തില്‍സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാര വിതരണം തുടർന്നേക്കും

2026 ഓടെ രാജ്യം ട്രില്ല്യണ്‍ ഡോളര്‍ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയായി മാറുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി:ട്രില്യണ്‍ ഡോളര്‍ ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയായി മാറാനുള്ള ഒരുക്കത്തിലാണ് രാജ്യമെന്നും ഇതോടെ 60 മുതല്‍ 65 ദശലക്ഷം വരെ ജോലികള്‍ സൃഷ്ടിക്കപ്പെടുമെന്നും ഇലക്‌ട്രോണിക്‌സ് & ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ‘ഇന്ത്യയുടെ ട്രില്യണ്‍ ഡോളര്‍ ഡിജിറ്റല്‍ അവസരങ്ങള്‍’ എന്ന ഇലക്‌ട്രോണിക്‌സ് & ഐടി മന്ത്രാലയ റിപ്പോര്‍ട്ട് ഉദ്ദരിച്ചാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ 3 വര്‍ഷമായി ഐടി മേഖല സൃഷ്ടിച്ച വരുമാനത്തെക്കുറിച്ചും മേഖലയിലെ തൊഴിലവസരങ്ങളെക്കുറിച്ചും വിശദീകരിക്കുന്ന റിപ്പോര്‍ട്ടാണ് ഇലക്‌ട്രോണിക്‌സ് & ഐടി മന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത്.

നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ്‌വെയര്‍ ആന്‍ഡ് സര്‍വീസസ് കമ്പനികളുടെ (നാസ്‌കോം) കണക്കനുസരിച്ച്, 2026ഓടെ ഏകദേശം 95 ലക്ഷത്തോളം ഐടി തൊഴിലാളികളെ ആവശ്യമായി വരും. ക്ലൗഡ് കംപ്യൂട്ടിംഗ്, എഐ, ബിഗ് ഡാറ്റ അനലിറ്റിക്‌സ്, ഐഒടി തുടങ്ങിയ ഡിജിറ്റല്‍ സാങ്കേതിക വിദ്യകളില്‍ വൈദഗ്ധ്യമുള്ള 55 ലക്ഷം പ്രൊഫഷണലുകളുള്‍പ്പടെയാണ്
ഇത്. ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐടി) വ്യവസായം 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 51 ലക്ഷം പേര്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കുമെന്നും അതില്‍ ഭൂരിഭാഗവും ഐടി വൈദഗ്ധ്യമുള്ളവരാകുമെന്നും റിപ്പോര്‍ട്ട് പറഞ്ഞു.

കൂടാതെ, കഴിഞ്ഞ 7 വര്‍ഷത്തിനുള്ളില്‍ ഡിജിറ്റല്‍ ജോലികള്‍ വര്‍ധിച്ചിട്ടുണ്ട്. ഡിജിറ്റല്‍ ഇന്ത്യ പ്രോഗ്രാമിന് കീഴില്‍ ഡിജിറ്റലൈസേഷന്‍ വര്‍ധിച്ചതോടെയാണ് ഇത്. വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും തൊഴിലവസരങ്ങള്‍ വിപുലീകരിക്കുന്നതിനും ഐടി വ്യവസായം സ്വീകരിച്ച നടപടികളും രാജീവ് ചന്ദ്രശേഖര്‍ പാര്‍ലമെന്റില്‍ വിശദീകരിച്ചു.

ഡിജിറ്റല്‍ പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുന്നതിനായി ഇലക്ട്രോണിക്‌സ് & ഐടി മന്ത്രാലയവും നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ്‌വെയര്‍ ആന്‍ഡ് സര്‍വീസസ് കമ്പനികളും ചേര്‍ന്ന് ഫ്യൂച്ചര്‍ സ്‌കില്‍സ് പ്രൈം (പ്രോഗ്രാം ഫോര്‍ റീസ്‌കില്ലിംഗ്/അപ്പ്) എന്ന പരിപാടി അവതരിപ്പിച്ചു. ഒരു റീസ്‌കില്ലിംഗ്/അപ്പ്‌സ്‌കില്ലിംഗ് ഇക്കോസിസ്റ്റം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി.

X
Top