ചില്ലറ വില സൂചിക 5.22 ശതമാനമായി താഴ്ന്നുഇന്ത്യക്കാർക്കുള്ള തൊഴിൽ വീസ നിയമങ്ങൾ കർശനമാക്കി സൗദി അറേബ്യരാജ്യത്തെ പണപ്പെരുപ്പം സ്ഥിരത കൈവരിക്കുമെന്ന് റിപ്പോര്‍ട്ട്ധനലക്ഷ്മി ബാങ്ക് അവകാശ ഓഹരി വില്പനയിൽ പങ്കാളിത്തമേറുന്നുകേരളത്തിൽ പണപ്പെരുപ്പം മേലോട്ട്

തുറമുഖ സഹകരണത്തിൽ ഇന്ത്യ- ഇറ്റലി ചർച്ച പുരോഗമിക്കുന്നു

ന്യൂഡൽഹി: തുറമുഖ രംഗത്ത് അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയും ഇറ്റലിയും തമ്മിൽ ചർച്ച നടക്കുന്നതായി റിപ്പോർട്ട്. അടിസ്ഥാന സൗകര്യ വികസനം, കപ്പൽ- ബോട്ട് നിർമ്മാണം തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യുന്നുണ്ട് എന്ന ബ്ലുംബെർഗ് ന്യൂസ് ആണ് റിപ്പോർട്ട് ചെയ്തത്.

ചൈനയുടെ സിൽക്ക് റൂട്ടിന് ബദൽ എന്നോണം കോട്ടൺ റൂട്ട് സൃഷ്ടിക്കാനാണ് ഇന്ത്യയും ഇറ്റലിയും തമ്മിൽ ചർച്ച നടത്തുന്നത്. ഡാറ്റ ഐടി വികസനം അടക്കമുള്ള വിഷയങ്ങളിൽ ചർച്ച നടക്കുന്നുണ്ട്.

സമുദ്രത്തിന്റെ അടിത്തട്ടിലൂടെയുള്ള കേബിൾ ശൃംഖല സ്ഥാപിക്കുന്നതും ചർച്ചയുടെ ഭാഗമാണ്. ഇറ്റാലിയൻ വ്യവസായ മന്ത്രി അഡോൾഫ് ഉർസോയെ ഉദ്ധരിച്ചാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

അതേസമയം ഇന്ത്യയെ മധ്യേഷ്യയുമായും യൂറോപ്പുമായും ബന്ധിപ്പിക്കുന്ന സാമ്പത്തിക ഇടനാഴിക്ക് ഇപ്പോൾ നടക്കുന്ന യുദ്ധങ്ങൾ വെല്ലുവിളിയാണെന്ന് ഇറ്റാലിയൻ മന്ത്രി പറയുന്നു.

പരമ്പരാഗത വാണിജ്യപാതകളെ റഷ്യ യുക്രെയിൻ യുദ്ധം സാരമായി ബാധിച്ചതിനാൽ പുതിയ വ്യാപാര ഇടനാഴികൾ കണ്ടെത്തേണ്ടത് അത്യാവശ്യമായി വന്നുവെന്ന് മന്ത്രി പറയുന്നു.

ഇന്ന് ഇറ്റാലിയൻ പ്രതിനിധികളുമായി അനൗദ്യോഗിക ചർച്ച നടത്തിയെന്ന് കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ പ്രതികരിച്ചിട്ടുണ്ട്. ഈയടുത്തായി ഇരു രാജ്യങ്ങളും ഉപയോഗക്ഷി സൗഹൃദം ശക്തിപ്പെടുത്താൻ നിരന്തരം ചർച്ച നടത്തുന്നുണ്ട്.

രാഷ്ട്രീയ, സാമ്പത്തിക, പ്രതിരോധ സെക്ടറുകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കൂടിയാണ് ഇന്ത്യ – മിഡിൽ ഈസ്റ്റ് – യൂറോപ്പ് സാമ്പത്തിക ഇടനാഴി 2023ല്‍ ഇന്ത്യ ഇറ്റലി അമേരിക്ക യുഎഇ ഫ്രാൻസ് സൗദി അറേബ്യ ജർമ്മനി തുടങ്ങിയ രാജ്യങ്ങളുമായി ഒപ്പിട്ടത്.

X
Top