സ്മാർട്ട്‌ സിറ്റി: ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധംസ്മാർട് സിറ്റിയിൽ ടീകോമിനെ ഒഴിവാക്കൽ: തകരുന്നത് ദുബായ് മോഡൽ ഐടി സിറ്റിയെന്ന സ്വപ്നംകേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽസ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർസേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞു

ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈൽ ഗെയിമിംഗ് വിപണിയായി ഇന്ത്യ

ബെംഗളൂരു: ഇന്ത്യൻ ​ഗെയിമിം​ഗ് മേഖല പുരോ​ഗതി കൈവരിക്കുന്നു. ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈൽ ഗെയിമിംഗ് വിപണിയായി ഇന്ത്യ മാറി.

രാജ്യത്ത് 591 ദശലക്ഷം സജീവ ​ഗെയിമർമാരുണ്ടെന്ന് ലുമികായിയുടെ 2024-ലെ വാർഷിക സ്റ്റേറ്റ് ഓഫ് ഇന്ത്യ ഇൻ്ററാക്ടീവ് മീഡിയ ആൻഡ് ഗെയിമിംഗ് റിപ്പോർട്ട്. 2029-ഓടെ 9.2 ബില്യൺ ഡോളറിന്റെ (76,645 കോടി രൂപ) വളർച്ച കൈവരിക്കുമെന്ന് പ്രവചനം.

സജീവ ​ഗെയിമർമാരുടെ പട്ടികയിലേക്ക് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം 23 ദശലക്ഷം പേരാണ് പട്ടികയിൽ ഉൾപ്പെട്ടത്. രാജ്യത്തെ മൊത്തെ ​ഗെയിമർമാരിൽ 44 ശതമാനം പേ‍ർ സ്ത്രീകളാണെന്നതും ശ്രദ്ധേയമാണ്.

പണമടച്ച് ​ഗെയിമിം​ഗ് മേഖലയിൽ തുടരുന്നവരുടെ എണ്ണം 148 ദശലക്ഷമായി വർദ്ധിച്ചു. ഇന്ത്യൻ ​ഗെയമിർമാരിൽ 66 ശതമാനം പേർ മെട്രോ ഇതര ന​ഗരങ്ങളിൽ നിന്നുള്ളവരാണ്. ഇവരിൽ 43 ശതമാനം പേരും 18-30 പ്രായക്കാരാണ്.

ഇന്ത്യയിലുടനീളമുള്ള 3,000 മൊബൈൽ ഉപയോക്താക്കളെ ഉൾപ്പെടുത്തി നടത്തിയ സർവേയാണ് ലുമികായി റിപ്പോർ‌ട്ടായി പുറത്തുവിട്ടത്.

നടപ്പ് സാമ്പത്തിക വർഷം ​ഗെയിമിം​ഗ് മേഖല വൻ കുതിപ്പാണ് സൃഷ്ടിക്കുന്നത്. നവമാദ്ധ്യമ വിപണിയുടെ 30 ശതമാനവും ​ഗെയിമിം​ഗ് മേഖലയാണ് വഹിക്കുന്നത്. 3.8 ബില്യൺ ഡോളർ അഥവാ 31,657 കോടി രൂപ വരുമിത്. 12.5 ബില്യൺ ഡ‍ോളറാണ് നവ മാദ്ധ്യമ വിപണിയിലെ വരുമാനം.

90-കളിൽ മെട്രോപൊളിറ്റിൻ സിറ്റികളിൽ മാത്രമായിരുന്നു ​ഗെയിമിം​ഗ് ശൃംഖലയെങ്കിൽ 2020-കളുടെ തുടക്കത്തോടെ കഥ മാറി. ഇന്ന് വലുപ്പ ചെറുപ്പമില്ലാതെ ന​ഗര ​ഗ്രാമ വ്യത്യാസമില്ലാതെ ​ഗെയിമിം​ഗ് മേഖല ശക്തി പ്രാപിക്കുകയാണ്.

ഇന്ത്യയിലെ ​ഗെയിമേഴ്സ് അധികവും ​ഗ്രാമങ്ങളിൽ നിന്നാണ്. വിരൽത്തുമ്പിൽ‌ സാങ്കേതികവിദ്യ ലഭ്യമായതാണ് ഈ കുതിപ്പിന് പിന്നിലെ രഹസ്യം. 2020-കളോടെ ​ഗെയിമിം​ഗ് മേഖല ലോകത്തെ വലിയ വ്യവസായങ്ങളിലൊന്നായി മാറി.

X
Top