ഓൺലൈൻ ഗെയിമുകൾക്കും കാസിനോകൾക്കും നാളെ മുതൽ 28% ജിഎസ്ടിക്രൂഡ്‌ ഓയില്‍ വില വര്‍ധന തുടരുന്നത്‌ വിപണിയെ സമ്മര്‍ദത്തിലാഴ്‌ത്തുംദേശീയപാതകളിലെ കുഴിയടയ്ക്കാൻ സംവിധാനം: പ്രത്യേകനയം രൂപവത്കരിക്കാൻ കേന്ദ്രസർക്കാർഇന്ത്യയുടെ വിദേശ കടം ഉയർന്നുപശ്ചാത്യലോകം നിശ്ചയിച്ച വില പരിധിയും മറികടന്ന് റഷ്യ – ഇന്ത്യ ക്രൂഡ‍ോയിൽ വ്യാപാരം

ഇന്ത്യ ഇന്‍കോര്‍പ്പറേഷന്‍ ജൂണ്‍ പാദം: അറ്റാദായത്തില്‍ കുതിപ്പ്, വരുമാന വളര്‍ച്ച കുറഞ്ഞു

ന്യൂഡല്‍ഹി: ഇന്ത്യ ഇന്‍കോര്‍പറേഷന്റെ വരുമാന വളര്‍ച്ച, 2023 ജൂണ്‍ പാദത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ കുറഞ്ഞു. അതേസമയം അറ്റാദായ വളര്‍ച്ച ശക്തമായി. ഉയര്‍ന്ന ബെയ്‌സും എണ്ണ,വാകത മേഖലയുടെ മങ്ങിയ പ്രകടനവും വരുമാനത്തെ ബാധിച്ചപ്പോള്‍ ഇന്‍പുട്ട് ചെലവുകള്‍ കുറഞ്ഞത് അറ്റാദായമുയര്‍ത്തുകയായിരുന്നു.

കൂടാതെ ബാങ്കിംഗ്, ധനകാര്യ സേവനങ്ങള്‍, ഇന്‍ഷുറന്‍സ് (ബിഎഫ്എസ്‌ഐ) മേഖലയുടെ മികച്ച പ്രകടനവും തുണയായി. വരും പാദ വരുമാന പ്രവണതയെക്കുറിച്ച് വിശകലന വിദഗ്ധര്‍ ശുഭാപ്തിവിശ്വാസികളാണ്. അതേസമയം, ക്രൂഡ് ഓയില്‍ വില വര്‍ദ്ധനവ്, കയറ്റുമതിയുടെ കുറവ് സംസ്ഥാന, പൊതു തിരഞ്ഞെടുപ്പുകള്‍ എന്നീ ഘടകങ്ങളില്‍ ജാഗരൂകരാകാന്‍ അവര്‍ നിര്‍ദ്ദേശിക്കുന്നു.

3901 കമ്പനികളുടെ ജൂണ്‍ പാദ പ്രകടനമാണ് വിശകലന വിദഗ്ധര്‍ പരിശോധനയ്ക്ക് വിധേയമാക്കിയത്. അതില്‍ വരുമാന വളര്‍ച്ച 6.2 ശതമാനമായപ്പോള്‍ അറ്റാദായം 39 ശതമാനം ഉയര്‍ന്നു. വരുമാന വളര്‍ച്ച ഒന്‍പതു പാദങ്ങളിലെ ദുര്‍ബലമായ തോതും അറ്റാദായ വളര്‍ച്ച ആറ് പാദങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്കുമാണ്.

മുന് വര് ഷം ഇതേ പാദത്തില് വരുമാനവും ലാഭവും യഥാക്രമം 38.4 ശതമാനവും 26.3 ശതമാനവും വര്‍ദ്ധിച്ചിരുന്നു. കമ്പനികളുടെ മൊത്തം വരുമാനത്തില്‍ മറ്റ് വരുമാനത്തിന്റെ അനുപാതം 2023 ജൂണ്‍ പാദത്തില്‍ 4.3 ശതമാനമായി ഉയര്‍ന്നു.

ബിഎഫ്എസ്‌ഐ കമ്പനികള്‍ ശക്തമായ വളര്‍ച്ച നേടി
ബാങ്കിംഗ്, ഫിനാന്‍സ് കമ്പനികള്‍ മൊത്തം അറ്റാദായത്തില്‍ 52.2% വാര്‍ഷിക വളര്‍ച്ചയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഉയര്‍ന്ന ക്രെഡിറ്റ് ഓഫ്‌ടേക്ക്, മികച്ച അറ്റ പലിശ മാര്‍ജിന്‍, ആസ്തി ഗുണനിലവാരം മെച്ചപ്പെടുത്തല്‍, കുറഞ്ഞ പ്രൊവിഷനിംഗ് എന്നിവ തുണയായി. അതേസമയം ബാങ്കിംഗ്, ഫിനാന്‍സ് ഇതര കമ്പനികളുടെ വരുമാനവും അറ്റാദായ വളര്‍ച്ചയും യഥാക്രമം 2.3 ശതമാനവും 33.6 ശതമാനവുമായി കുറഞ്ഞു.

ഇന്‍പുട്ട് ചെലവുകളിലെ സമ്മര്‍ദ്ദം ലഘൂകരിച്ചതിനെത്തുടര്‍ന്ന് കമ്പനികളുടെ പ്രവര്‍ത്തന മാര്‍ജിന്‍ 160 ബേസിസ് പോയിന്റ് ഉയര്‍ന്ന് 17.8 ശതമാനമായിട്ടുണ്ട്.ബാങ്കുകളും ധനകാര്യ കമ്പനികളും ഒഴികെയുള്ള കമ്പനികളുടെ അസംസ്‌കൃത വസ്തു ചെലവ്, വരുമാന അനുപാതം 330 ബേസിസ് പോയിന്റ് കുറഞ്ഞ് 36.4 ശതമാനത്തിലെത്തി നില്‍ക്കുന്നു. ശുദ്ധീകരണം, എണ്ണ പര്യവേക്ഷണം, ഓട്ടോമൊബൈല്‍സ് (നാല് ചക്ര വാഹനങ്ങള്‍), ക്യാപിറ്റല്‍ ഗുഡ്‌സ്, ബിഎഫ്എസ്‌ഐ എന്നിവയുള്‍പ്പെടെയുള്ള മേഖലകളാണ് മാര്‍ജിന്‍ വിപുലീകരണത്തിന് സംഭാവന നല്‍കുന്നത്.

ലോഹങ്ങള്‍, രാസവസ്തുക്കള്‍, സിമന്റ്, ഐടി സേവനങ്ങള്‍ എന്നിവ ലാഭ സമ്മര്‍ദ്ദം നേരിട്ടു. മൊത്തം വികാരം പോസിറ്റീവായതിനാല്‍ അടുത്ത പാദങ്ങളില്‍ കമ്പനികള്‍ മികച്ച പ്രകടനം തുടരുമെന്ന്, വിദഗ്ധര്‍ വിലയിരുത്തുന്നു.

X
Top