ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

രാജ്യം സ്വാതന്ത്ര്യ ദിനാഘോഷങ്ങളിലേക്ക്; പ്രധാനമന്ത്രി വൻ വികസനപദ്ധതികൾ പ്രഖ്യാപിച്ചേക്കും

ദില്ലി: എഴുപത്തിയാറാം സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് ഒരുങ്ങി രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചെങ്കോട്ടയിൽ പതാക ഉയർത്തും. സ്വാതന്ത്ര്യദിനാഘോഷത്തിൻറെ ഭാഗമായി രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. പുതിയ വികസനപദ്ധതികൾ ഇന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും. സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കുള്ള തയ്യാറെടുപ്പ് ചെങ്കോട്ടയിൽ പൂർത്തിയായി.

രാവിലെ 7.30ന് പ്രധാനമന്ത്രി ചെങ്കോട്ടയിൽ പതാക ഉയർത്തും.പതാക ഉയർത്തുന്ന സമയത്ത് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അഡ്വാൻസ്ഡ് ടൌഡ് ആർടിലറി ഗൺ സിസ്റ്റം ഉപയോഗിച്ചാകും ഇരുപത്തിയൊന്ന് ആചാര വെടി മുഴക്കുക. ആദ്യമായാണ് സ്വാതന്ത്ര്യ ദിനത്തിൽ ഗൺ സല്യൂട്ടിന് തദ്ദേശീയമായി വികസിപ്പിച്ച സംവിധാനം ഉപയോഗിക്കുന്നത്.

7000 അതിഥികളെയാണ് ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന ആഘോഷത്തിന് ക്ഷണിച്ചിരിക്കുന്നത്. ഇതിൽ കൊവിഡ് മുന്നണി പോരാളികളും , മോർച്ചറി ജീവനക്കാരും, വഴിയോര കച്ചവടക്കാരും ഉൾപ്പെടുന്നു. വിവിധ സംസ്ഥാനങ്ങളിലെ എൻസിസി കോഡറ്റുമാരും ചെങ്കോട്ടയിലെ ചടങ്ങുകൾക്ക് സാക്ഷിയാകും. കൂടാതെ യൂത്ത് എക്സചേഞ്ച് പ്രോഗ്രാമുകളുടെ ഭാഗമായി 20ലധികം വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികളും സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പങ്കെടുക്കും.

സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ദില്ലിയിൽ നിയന്ത്രണങ്ങൾ കൂട്ടി. ചെങ്കോട്ടയ്ക്ക് ചുറ്റും പതിനായിരം സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്, ഹൈ റെസല്യൂഷൻ നിരീക്ഷണ ക്യാറകളും ഘടിപ്പിച്ചിട്ടുണ്ട്. ചെങ്കോട്ടയ്ക്ക് അഞ്ചു കിലോമീറ്റർ ചുറ്റളവിൽ പട്ടം പറപ്പിക്കുന്നതിനും നിരോധനമൂണ്ട്.

ഉത്തർപ്രദേശിൽ ഭീകര സംഘടനകളിൽപെട്ടവരെ കഴിഞ്ഞ ദിവസം പിടികൂടിയ പശ്ചാത്തലത്തിൽ ദില്ലി നഗരത്തിലാകെ കനത്ത ജാഗ്രതയ്ക്കാണ് നിർദ്ദേശം നല്കിയിരിക്കുന്നത്.

X
Top