ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆ യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല ◆ ഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ് ◆ എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധന ◆ ഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറം ◆

ഇന്ത്യയിലെ ഫണ്ടിംഗ് ചെലവ് മാസത്തെ ഉയര്‍ന്ന നിലയില്‍

ന്യൂഡല്‍ഹി: ഓവര്‍നൈറ്റ് ഫണ്ടിംഗ് റേറ്റ് ഇന്ത്യയില്‍ കേന്ദ്രബാങ്കിന്റെ പോളിസി നിരക്കിനേക്കാള്‍ ഉയര്‍ന്നു. ഇത് ബാങ്കിംഗ് സംവിധാനത്തില്‍ മിച്ച പണം ഇല്ലാതായതിന്റെ സൂചനയാണ്. ആര്‍ബിഐ നിരീക്ഷിക്കുന്ന ഓവര്‍നൈറ്റ് ഫണ്ടിംഗ് കോസ്റ്റ് റേറ്റായ വെയ്റ്റഡ് ആവറേജ് കോള്‍ റേറ്റ് ഈ വര്‍ഷം ഇതിനോടകം 30 ബേസിസ് പോയിന്റാണുയര്‍ന്നത്.

ബുധനാഴ്ച ഇത് 678 ശതമാനമാണ്. അതേസമയം റിസര്‍വ് ബാങ്കിന്റെ പലിശനിരക്കാകട്ടെ 6.75 ശതമാനവും. ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കുന്ന അധിക പണം 2022 ലെ 9 ട്രില്യണ്‍ രൂപയില്‍ നിന്ന് 788 ബില്യണ്‍ രൂപയായി (9.6 ബില്യണ്‍ ഡോളര്‍) കുറഞ്ഞിട്ടുണ്ട്. ഇതോടെ മണി മാനേജര്‍മാരെ സംബന്ധിച്ചിടത്തോളം ട്രഷറി ബില്ലുകള്‍, ലിക്വിഡ് ഫണ്ടുകള്‍ തുടങ്ങിയ ഹ്രസ്വകാല നിക്ഷേപങ്ങള്‍ കൂടുതല്‍ ആകര്‍ഷകമായി.

എന്നിരുന്നാലും, സെന്‍ട്രല്‍ ബാങ്കിന്റെ ഡോളര്‍ വാങ്ങലുകള്‍, ഫോറെക്സ് വിപണിയില്‍ പണം ചേര്‍ക്കുകയും സര്‍ക്കാരിന് ലാഭവിഹിതം നല്‍കുകയും ചെയ്യുന്നതിനാല്‍ പണലഭ്യത പ്രതിസന്ധി ഉടന്‍ പരിഹരിക്കപ്പെടും.

ഒരു ഡിപ്പോസിറ്ററി സ്ഥാപനം (സാധാരണയായി ബാങ്കുകള്‍) മറ്റൊരു ഡിപ്പോസിറ്ററി സ്ഥാപനത്തിന്് വായ്പ നല്‍കുകയോ കടം വാങ്ങുകയോ ചെയ്യുന്ന പലിശ നിരക്കാണ് ഓവര്‍നൈറ്റ് ഫണ്ടിംഗ് റേറ്റ്. പല രാജ്യങ്ങളിലും, സെന്‍ട്രല്‍ ബാങ്കാണ് ഓവര്‍നൈറ്റ് നിരക്ക് നിശ്ചയിക്കുക.

X
Top