സ്മാർട്ട്‌ സിറ്റി: ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധംസ്മാർട് സിറ്റിയിൽ ടീകോമിനെ ഒഴിവാക്കൽ: തകരുന്നത് ദുബായ് മോഡൽ ഐടി സിറ്റിയെന്ന സ്വപ്നംകേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽസ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർസേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞു

ഇന്‍ഡെല്‍ മണിയുടെ ലാഭം 55.75 കോടി; മൊത്ത വരുമാനം 289 കോടി രൂപ

കൊച്ചി: പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ഇന്‍ഡെല്‍ മണി 2023-24 വര്‍ഷം ലാഭത്തില്‍ വന്‍ വര്‍ധന രേഖപ്പെടുത്തി. 55.75 കോടി രൂപയാണ് ഈ സാമ്പത്തിക വര്‍ഷം കമ്പനി കൈവരിച്ച ലാഭം.

2023 സാമ്പത്തിക വര്‍ഷ ലാഭമായ 29. 19 കോടി രൂപയുടെ ഇരട്ടിയോളമാണിത്. 2024 സാമ്പത്തിക വര്‍ഷത്തെ മൊത്തം പ്രവര്‍ത്തന വരുമാനം മുന്‍ വര്‍ഷത്തെയപേക്ഷിച്ച് 56 ശതമാനം വര്‍ധിച്ച് 289.01 കോടി രൂപയായിട്ടുണ്ട്. 2023 സാമ്പത്തിക വര്‍ഷം ഇത് 185.23 കോടി രൂപയായിരുന്നു.

1800 കോടി രൂപയുടെ ആസ്തികള്‍ കമ്പനി കൈകാര്യം ചെയ്യുന്നുണ്ട്. 6000 കോടിയോളം രൂപയുടെ വായ്പകള്‍ പ്രതിവര്‍ഷം വിതരണം ചെയ്യുന്നു. വായ്പകളില്‍ 91 ശതമാനവും സ്വര്‍ണ്ണ വായ്പയാണ്.
2024 സാമ്പത്തിക വര്‍ഷം നാളിതു വരെയുള്ളതില്‍ ഏറ്റവും മികച്ച ലാഭം കൈവരിക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് കമ്പനി എക്‌സിക്യൂട്ടീവ് ഡയറക്ടറും എംഡിയുമായ ഉമേഷ് മോഹനന്‍ പറഞ്ഞു.

പുതിയ ഇടപാടുകാരുടേയും ശാഖകളുടേയും എണ്ണത്തിലുണ്ടായ വളര്‍ച്ചയുടെ ഫലമാണിതെന്നും ലാഭത്തിലും വളര്‍ച്ചയിലും കേന്ദ്രീകരിക്കുന്ന വിജയകരമായ ധനകാര്യ മാതൃകയാണ് ലക്ഷ്യമെന്നും അദ്ദേഹം സൂചിപ്പിച്ചു.

എല്ലാ സര്‍ക്കാര്‍ നിബന്ധനകളും പാലിച്ചുകൊണ്ട് ആരോഗ്യകരമായ മൂലധന ശേഷിയുമായാണ് ഇന്‍ഡെല്‍മണി പ്രവര്‍ത്തിക്കുന്നത്. 2025 സാമ്പത്തിക വര്‍ഷം പുതുതായി 80 ലധികം ശാഖകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

14 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ഇന്‍ഡെല്‍മണിക്ക് 320 ശാഖകളുണ്ട്.

X
Top