സ്മാർട്ട്‌ സിറ്റി: ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധംസ്മാർട് സിറ്റിയിൽ ടീകോമിനെ ഒഴിവാക്കൽ: തകരുന്നത് ദുബായ് മോഡൽ ഐടി സിറ്റിയെന്ന സ്വപ്നംകേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽസ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർസേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞു

ഇന്‍ഡെല്‍ മണി എന്‍സിഡി കടപ്പത്രങ്ങള്‍ക്ക് വന്‍ സ്വീകാര്യത

കൊച്ചി: സ്വര്‍ണ്ണ വായ്പാ രംഗത്തു പ്രവര്‍ത്തിക്കുന്ന പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ഇന്‍ഡെല്‍ മണിയുടെ അഞ്ചാമത് പബ്ലിക് ഇഷ്യു 156.51 ശതമാനം അധിക വരിക്കാരെ നേടി.

ഇന്‍ഡെല്‍ മണിയുടെ സുരക്ഷിതവും വീണ്ടെടുക്കാവുന്നതും മാറ്റാനാവാത്തതുമായ 1000 രൂപ വീതം മുഖ വിലയുള്ള 75 കോടി രൂപയുടെ കടപ്പത്രങ്ങളാണ് (NCD) പ്രതീക്ഷിച്ചതിനേക്കാള്‍ ഒന്നര ഇരട്ടിയിലേറെ വരിക്കാരെ ആകര്‍ഷിച്ചത്. ഇഷ്യുവിന്റെ അവസാന ദിനം 117.38 കോടി രൂപയുടെ കടപ്പത്രങ്ങള്‍ സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടു.

റിഡീം ചെയ്യുമ്പോള്‍ പ്രതിവര്‍ഷം 13.44 ശതമാനം വരെ നേട്ടം നല്‍കുന്ന എന്‍സിഡി കടപ്പത്രങ്ങളുടെ സബ്‌സ്‌ക്രിബ്ഷന്‍ 2024 ഒക്ടോബര്‍ 21 ന് തുടങ്ങി നവംബര്‍ 4 നാണ് ക്ലോസ് ചെയ്തത്.

ഇവ നവംബര്‍ 11 നോ അതിനു ശേഷമോ മുംബൈ സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെടുമെന്നു കരുതുന്നു. 75 കോടി രൂപ വരെ പരിധിയുള്ള ഈ കടപ്പത്രങ്ങള്‍ പരമാവധി 150 കോടി രൂപ വരെ അധികമായി സബ്‌സ്‌ക്രൈബ് ചെയ്യാവുന്നതാണ്.

ക്രിസില്‍ റേറ്റിംഗില്‍ ഇവയ്ക്ക് ട്രിപ്പിള്‍ ബി പ്ലസ് ലഭിച്ചിട്ടുണ്ട്. വിവിറെ ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഇഷ്യുവിന്റ ലീഡ് മാനേജര്‍മാര്‍.

X
Top