കല്‍ക്കരി ഇറക്കുമതിയില്‍ 14 ശതമാനം വര്‍ധനഇന്ത്യ-യുഎസ് വ്യാപാര കരാർ ഈ മാസം യാഥാർഥ്യമായേക്കുംഇന്ത്യയുടെ തൊഴില്‍ക്ഷമത 56.35 ശതമാനംകൊച്ചിക്ക് മികച്ച ഹരിത ഗതാഗത പദ്ധതികൾക്കുളള പുരസ്കാരംറഷ്യൻ എണ്ണ ഇറക്കുമതിയിൽ രണ്ടാംസ്ഥാനത്ത് ഇന്ത്യ

കാര്‍ഷിക മേഖലയില്‍ 4% വളര്‍ച്ച പ്രവചിച്ച് ഇന്‍ഡ്-റാ

ന്യൂഡെല്‍ഹി: 2025 ല്‍ ശരാശരിയില്‍ നിന്നും മികച്ച മണ്‍സൂണ്‍ ലഭിക്കുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം, കാര്‍ഷിക മേഖലയില്‍ മികച്ച വളര്‍ച്ചയ്‌ക്ക് സഹായകരമാകുമെന്ന് ഇന്ത്യ റേറ്റിംഗ്‌സ് ആന്‍ഡ് റിസര്‍ച്ച് (ഇന്‍ഡ്-റാ).

മികച്ച കാര്‍ഷിക ഉല്‍പ്പാദനത്തിനൊപ്പം പണപ്പെരുപ്പവും കുറയുന്നത് ട്രംപിന്റെ പകരത്തിന് പകരം താരിഫുകളുടെ ദോഷഫലങ്ങളെ പ്രതിരോധിക്കാന്‍ ഇന്ത്യക്ക് കരുത്താകുമെന്നും ഇന്‍ഡ്-റാ പറയുന്നു. രാജ്യത്ത് 105% മണ്‍സൂണ്‍ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്.

മികച്ച മണ്‍സൂണ്‍ ലഭിച്ചാല്‍ കാര്‍ഷിക മേഖലയില്‍ 4% വളര്‍ച്ച ഉണ്ടാകുമെന്നാണ് ഇന്‍ഡ്-റാ കണക്കാക്കുന്നത്. ഇത് കര്‍ഷകര്‍ക്ക് മാത്രമല്ല, സമ്പദ് വ്യവസ്ഥയ്‌ക്കാകെ ശുഭകരമായ സാഹചര്യമാണ്.

രാജ്യത്ത് ഉപഭോക്തൃ മേഖലയില്‍ മികച്ച വളര്‍ച്ചക്കാണ് ഇത് അവസരമൊരുക്കിയിരിക്കുന്നത്. 2024 ലെ മികച്ച ഖാരിഫ്, റാബി വിളവെടുപ്പുകളും 2026 സാമ്പത്തിക വര്‍ഷത്തില്‍ പ്രതീക്ഷിക്കുന്ന രണ്ട് മികച്ച വിളവെടുപ്പുകളും പണപ്പെരുപ്പം ആര്‍ബിഐയുടെ ലക്ഷ്യമായ 4 ശതമാനത്തിലേക്ക് നിയന്ത്രിക്കപ്പെടുന്നതും പകരത്തിന് പകരം താരിഫുകളുടെ ദോഷങ്ങളെ ചെറുക്കാന്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥക്ക് കരുത്താകും, ഇന്‍ഡ്-റാ മുഖ്യ സാമ്പത്തിക വിദഗ്ധനായ ദേവേന്ദ്ര കുമാര്‍ പന്ത് പറഞ്ഞു.

ജൂണ്‍-സെപ്റ്റംബര്‍ കാലത്തെ മണ്‍സൂണ്‍ മഴയുടെ വ്യാപനം നിര്‍ണായകമാവുമെന്ന് ഇന്‍ഡ്-റാ ചൂണ്ടിക്കാട്ടുന്നു.

ജിഡിപിയില്‍ കാര്‍ഷിക മേഖലയുടെ പങ്ക് കുറഞ്ഞുവരുന്നുണ്ടെങ്കിലും തൊഴില്‍ സൃഷ്ടി കൂടി വരികയാണ്. 2018 ല്‍ 44.1 ശതമാനം ഇന്ത്യക്കാര്‍ക്കാണ് കാര്‍ഷിക മേഖല തൊഴില്‍ നല്‍കിയിരുന്നത്. എന്നാല്‍ 2024 ല്‍ ഇത് 46.1 ശതമാനത്തിലേക്ക് വര്‍ധിച്ചു.

കൂടുതല്‍ മെച്ചപ്പെട്ട ജലസേചന സൗകര്യങ്ങളും ഉയര്‍ന്ന വിളവ് നല്‍കുന്ന വിത്തുകളും മികച്ച വളങ്ങളും സര്‍ക്കാരിന്റെ വായ്പാ പദ്ധതികളും കാലാവസ്ഥാ വ്യതിയാനം മൂലമുള്ള തിരിച്ചടികളെ നേരിടാന്‍ ഇന്ത്യന്‍ കാര്‍ഷിക മേഖലയ്‌ക്ക് കരുത്തു പകര്‍ന്നിട്ടുണ്ടെന്ന് ഇന്‍ഡ്-റാ ചൂണ്ടിക്കാട്ടുന്നു.

X
Top