റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തിവെക്കില്ലെന്ന് എസ് ജയശങ്കർ ◆ പ്രകൃതിവാതക വില പരിധി ഉയർത്തി കേന്ദ്ര സർക്കാർ; ആഴക്കടൽ വാതക ഉൽപ്പാദകർക്ക് ആശ്വാസം ◆ പാലക്കാട് വ്യവസായ സ്മാര്‍ട് സിറ്റി: അഞ്ചാംഘട്ട തുകയും ഭൂമിയും അനുവദിച്ചു ◆ ഇന്ധനവില വർധിപ്പിച്ച് നയാര എനർജി ◆ ഇന്ത്യയുടെ ബ്രഹ്‌മോസ് വാങ്ങാന്‍ വിദേശ രാജ്യങ്ങളുടെ ക്യൂ; കയറ്റുമതി 5760 കോടി രൂപ കടക്കുമെന്ന് പ്രതിരോധ സെക്രട്ടറി ◆

എസി വിൽപനയിൽ 90 ശതമാനം വർധന

കൊച്ചി: ചൂടിൽ നാടാകെ എരിപൊരികൊള്ളുമ്പോൾ എസി വിൽപനയിൽ വർധന 90%. പ്രമുഖ കമ്പനികളുടെ ബ്രാൻഡുകൾ സ്റ്റോക്ക് വന്നാൽ 2 ദിവസത്തിനുള്ളിൽ വിറ്റു തീരുന്നു.

ഉത്തരേന്ത്യയിലും ചൂട് തുടങ്ങി എസി വിൽപന വർധിച്ചതോടെയാണ് സ്റ്റോക്ക് ലഭിക്കാൻ തന്നെ പ്രയാസമായത്.

സംസ്ഥാനമാകെ ബ്രാഞ്ചുകളുള്ള പ്രമുഖ ഡീലർ ഇതിനകം 60000 എസി വിറ്റു. കഴി‍ഞ്ഞ വർഷം ഈ സീസൺ ഉൾപ്പെടെ 35000 എസി വിറ്റ സ്ഥാനത്താണിത്. ആകെ എസി വിൽപനയുടെ 75% വേനൽക്കാലത്താണ്.

സ്റ്റോക്കുമായി ഉത്തരേന്ത്യയിൽ നിന്നു ട്രക്കുകൾ വന്നാൽ വിവിധ ബ്രാഞ്ചുകളിലേക്ക് അയയ്ക്കുകയും മണിക്കൂറുകൾക്കകം വിറ്റു തീരുകയുമാണ്. ഒരു ട്രക്കിൽ 150 എസി യൂണിറ്റുകൾ കാണും.

പ്രമുഖ ബ്രാൻഡുകളുടെ ഇക്കോണമി മോഡലുകൾക്കും വിൽപന കൂടി. എസി വാങ്ങിയാലും ടെക്നിഷ്യൻ വീട്ടിൽ വന്ന് സ്ഥാപിക്കാൻ ഒരാഴ്ച വരെ കാലതാമസമുണ്ട്.

ചൂടു കാരണം ദിവസം രണ്ടോ മൂന്നോ മാത്രമേ സ്ഥാപിക്കാൻ കഴിയുന്നുള്ളു.

X
Top