ഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നുസസ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചുഇന്ത്യയുടെ വിദേശനാണ്യ ശേഖരം പുത്തൻ ഉയരത്തിൽ; സ്വർണ ശേഖരവും കുതിക്കുന്നുഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയിൽ 42% റഷ്യയിൽ നിന്ന്ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി

2000 കൊമേഴ്‌സ് പ്രൊഫഷണലുകളെ ഐഐസി ലക്ഷ്യ ആദരിക്കുന്നു

  • കൊമേഴ്‌സ് പ്രൊഫഷണല്‍ കോഴ്‌സുകളില്‍ റാങ്കുകളും ഉന്നത വിജയവും കൈവരിച്ച വിദ്യാര്‍ത്ഥികളെയാണ് ആദരിക്കുന്നത്
  • ചടങ്ങ് കൊച്ചി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ആഗസ്റ്റ് 10-ന്

കൊച്ചി: സിഎ, എസിസിഎ, സിഎംഎ യുഎസ്എ എന്നീ കോഴ്‌സുകളില്‍ വിജയം നേടിയ 2000-ല്‍ അധികം വിദ്യാര്‍ത്ഥികളെ ഐഐസി ലക്ഷ്യ ആദരിക്കുന്നു. കൊമേഴ്‌സ് പ്രൊഫഷണല്‍ കോഴ്‌സുകളില്‍ റാങ്കുകളും ഉന്നത വിജയവും കൈവരിച്ച വിദ്യാര്‍ത്ഥികളെയാണ് കൊച്ചി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് ആഗസ്റ്റ് 10-ന് നടക്കുന്ന ചടങ്ങിൽ ആദരിക്കുന്നത്.
ഉച്ചക്ക് 1 മണിക്ക് പരിപാടി ആരംഭിക്കും. കൊമേഴ്സ് രംഗത്തെ ഭാവി പ്രൊഫഷണലുകളുടെ വലിയ സംഗമവേദിയാകും ഇത്. ഓര്‍വല്‍ ലയണല്‍ (എം.ഡി., ഐഐസി ലക്ഷ്യ), നവാസ് മീരാന്‍ (മീരാന്‍ ഗ്രൂപ്പ് ചെയര്‍മാന്‍), സാജിദ് ഖാന്‍ (ഡയറക്ടര്‍, എസിസിഎ ഇന്ത്യ) ബാബു (റിട്ടയേര്‍ഡ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, ഫെഡറല്‍ ബാങ്ക്) അനൂപ് ജോബ് (ഡയറക്ടര്‍ കെപിഎംജി), ഹരി ജനാര്‍ദ്ദനന്‍ (എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, സ്ട്രാറ്റജി ആന്റ് ട്രാന്‍സാക്ഷന്‍, ഇവൈ), മുഹമ്മദ് അഷര്‍ (സീനിയര്‍ മാനേജര്‍ ഇവൈ), സിഎ റാസി മൊയ്തീന്‍ (പാര്‍ട്ണര്‍, എംഎ മൊയ്തീന്‍ ആന്‍ഡ് അസോസിയേറ്റ്‌സ്) എന്നിവരാണ് മുഖ്യാതിഥികള്‍. വിജയികളായ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റും, മൊമെന്റോയും നല്‍കി ആദരിക്കും.
സംസ്ഥാനത്തെ ഏറ്റവും വലിയ കൊമേഴ്സ് പഠന സ്ഥാപനമാണ് ഐഐസി ലക്ഷ്യ. കൊമേഴ്സിലെ ഉന്നത പരീക്ഷകളിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ വിജയിപ്പിച്ചതും ഇവർ തന്നെയാണ്. അടുത്തിടെ സംസ്ഥാനത്തെ ഏറ്റവും വലിയ കൊമേഴ്സ് പഠനത്തിനുള്ള ക്യാംപസും കൊച്ചിയിൽ ലക്ഷ്യ ആരംഭിച്ചിരുന്നു.
കൊമേഴ്സിലെ പ്ലസ്ടു, ബിരുദ, ബിരുദാനന്തര ബിരുദധാരികൾക്ക് പ്രൊഫഷണൽ കോഴ്സുകളുടെ വിപുല സാധ്യതകളിലേക്ക് അവസരം തുറക്കുകയാണ് ഈ രംഗത്തെ സൂപ്പർ സ്റ്റാർട്ടപ്പുകളിലൊന്നായ ലക്ഷ്യ. മോഹൻലാൽ ആണ് ബ്രാൻഡ് അംബാസിഡർ

X
Top