‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപരാജ്യത്ത് സ്വകാര്യ മേഖലയുടെ ബിസിനസ് വളർച്ചാ നിരക്ക് 3 മാസത്തെ താഴ്ന്ന നിലയിൽതീരദേശമേഖലക്ക് ബജറ്റിൽ കരുതലിന്റെ കൈത്താങ്ങ് 

ഏജസ് ഫെഡറൽ ലൈഫ് ഇൻഷുറൻസിന്റെ ഓഹരി വിൽപ്പന പൂർത്തിയാക്കി ഐഡിബിഐ ബാങ്ക്

മുംബൈ: എൽഐസിയുടെ നിയന്ത്രണത്തിലുള്ള ഐഡിബിഐ ബാങ്ക് സംയുക്ത സംരംഭമായ ഏജസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡിന്റെ (എഎഫ്‌എൽഐ) മുഴുവൻ ഓഹരികളും 580 കോടി രൂപയ്ക്ക് വിറ്റഴിച്ചു.

ആവശ്യമായ റെഗുലേറ്ററി അംഗീകാരങ്ങൾക്ക് അനുസൃതമായി തങ്ങളുടെ ഏജസ് ഫെഡറൽ ലൈഫ് ഇൻഷുറൻസിലെ 20,00,00,000 ഇക്വിറ്റി ഓഹരികളുടെ വിൽപ്പന ഇടപാട് പൂർത്തിയാക്കിയെന്ന് ഐഡിബിഐ ബാങ്ക് റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.

ഐഡിബിഐ ബാങ്ക്, ഫെഡറൽ ബാങ്ക്, യൂറോപ്പിലെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനികളിലൊന്നായ ഏജിയാസ് ഇൻഷുറൻസ് ഇന്റർനാഷണൽ എൻവി എന്നിവയ്‌ക്കിടയിലുള്ള ത്രികക്ഷി സംയുക്ത സംരംഭമാണ് എഎഫ്എൽഐ.

എഎഫ്എൽഐ ഇന്ത്യയിൽ അതിന്റെ ലൈഫ് ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നു. 2022 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ കമ്പനി 94 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി.

X
Top