രാജ്യത്തെ മൊത്തവിപണിയിലെ വിലക്കയറ്റം കൂടി19 ദിവസത്തിനിടെ 4,160 രൂപ കൂടി; സ്വർണവില 54,000 കടന്നുവികസന പദ്ധതികൾ തടസ്സപ്പെടുത്താൻ വിദേശ ശക്തികൾ എൻജിഒകൾക്ക് പണം നൽകുന്നുവെന്ന് ആദായനികുതി വകുപ്പ്ഡോളറിനെതിരെ റെക്കോഡ് തകര്‍ച്ച നേരിട്ട് രൂപഈ സീസണില്‍ പഞ്ചസാര കയറ്റുമതി അനുവദിക്കില്ലെന്ന് കേന്ദ്രം

മികച്ച നാലാംപാദ ഫലം; ഐസിഐസിഐ ബാങ്ക് ഓഹരിയില്‍ ബുള്ളിഷായി ബ്രോക്കറേജ് സ്ഥാപനങ്ങള്‍

മുംബൈ: മികച്ച നാലാംപാദ ഫലങ്ങളെ തുടര്‍ന്ന് ഐസിഐസിഐ ബാങ്ക് തിങ്കളാഴ്ച നേട്ടത്തിലായി. 1.34 ശതമാനം ഉയര്‍ന്ന് 897.50 രൂപയിലായിരുന്നു ക്ലോസിംഗ്. 9121.9 കോടി രൂപയാണ് നാലാംപാദത്തില്‍ ബാങ്ക് രേഖപ്പെടുത്തിയ അറ്റാദായം.

മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 30 ശതമാനം കൂടുതല്‍. 8540 കോടി രൂപമാത്രമായിരുന്നു ബാങ്ക് അറ്റാദായമായി പ്രതീക്ഷിച്ചിരുന്നത്. അറ്റ പലിശ വരുമാനം 40.2 ശതമാനമുയര്‍ത്തി 17665 കോടി രൂപയാക്കാനുമായി.

ബ്രോക്കറേജുകളുടെ വിലയിരുത്തല്‍ ചുവടെ
പ്രഭുദാസ് ലിലാദര്‍
ലക്ഷ്യവില 1130 രൂപയാക്കി ഉയര്‍ത്തിയ ബ്രോക്കറേജ് വാങ്ങല്‍ റേറ്റിംഗ് നല്‍കുന്നു. നേരത്തെ 1090 രൂപയായിരുന്നു ലക്ഷ്യവില. ‘ഐസിഐസിഐ ബാങ്ക് 91.5 ബില്യണ്‍ രൂപയില്‍ കോര്‍ പാറ്റ് സജ്ജീകരിച്ച് മികച്ച പാദം സൃഷ്ടിച്ചു. നെറ്റ് പലിശ മാര്‍ജിന്‍ 5.3 ശതമാനമാക്കി മെച്ചപ്പെടുത്തി. ഒറ്റത്തവണ ജീവനക്കാരുടെ ചെലവ് കാരണം ഉയര്‍ന്ന ഒപെക്സ് തട്ടികിഴിക്കാനുമായി. പാദാടി്സ്ഥാനത്തില്‍ വായ്പാ വളര്‍ച്ച 4.7 ശതമാനം. ഇത് പ്രതീക്ഷിച്ച നിലവാരത്തിലായി. കുറഞ്ഞ നെറ്റ് സ്ലിപ്പേജുകള്‍ കാരണം ആസ്തി ഗുണനിലവാരം മികച്ചതായിരുന്നു.’

നിര്‍മല്‍ ബാങ്
1154 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ ബ്രോക്കറേജ് ആവശ്യപ്പെടുന്നു. ബാങ്കിന്റെ വളര്‍ച്ച, വരുമാന അനുമാനം പോസിറ്റീവാണ്.

ജെപി മോര്‍ഗന്‍
1150 രൂപ ലക്ഷ്യവിലയോട് കൂടിയ ഓവര്‍ വെയ്റ്റ് റേറ്റിംഗാണ് ആഗോള ബ്രോക്കറേജ് സ്ഥാപനം മുന്നോട്ടുവയ്ക്കുന്നത്.

ബേണ്‍സ്റ്റീന്‍
1000 രൂപ ലക്ഷവിലയോട് കൂടിയ ഓവര്‍വെയ്റ്റ് റേറ്റിംഗാണ് ഇവരുടേത്. വരും പാദങ്ങളില്‍ കൂടുതല്‍ ബ്രാഞ്ച് തുടങ്ങാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇതോടെ വരുമാനം മികച്ചതാകും.

ജെഫരീസ്
1180 രൂപ ലക്ഷ്യവില നിശ്്ചയിച്ച് ഓഹരി വാങ്ങാന്‍ ബ്രോക്കറേജ് സ്ഥാപനം നിര്‍ദ്ദേശിക്കുന്നു.

X
Top