
ബെംഗളൂരു: രാജ്യത്തെ ഏറ്റവും വലിയ ഐപിഒക്കായി സെബിയിൽ കരട് രേഖകൾ സമര്പ്പിച്ചതോടെ മാതൃ കമ്പനിയായ ഹ്യൂണ്ടായ് മോട്ടോറിന്റെ ഓഹരി വില റെക്കോഡ് ഉയരം കുറിച്ചു.
കൊറിയൻ എക്സ്ചേഞ്ചില് ഹ്യൂണ്ടായുടെ ഓഹരി വില 6.30 ശതമാനമാണ് ഉയര്ന്നത്. വെള്ളിയാഴ്ച സെബയിയിൽ സമര്പിച്ച അപേക്ഷ പ്രകാരം ഹ്യൂണ്ടായ് മോട്ടോര് ഇന്ത്യ ലിമിറ്റഡിന്റെ 17.5 ശതമാനം ഓഹരികളാണ് വില്ക്കുന്നത്.
2.5 ബില്യണ് ഡോളര് സമാഹരിക്കുകയാണ് ലക്ഷ്യം. ഈ വര്ഷം അവസാനത്തോടെ ലിസ്റ്റിങ് യാഥാര്ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എസ്യുവിയിലേക്കും ഇവിയിലേക്കും രാജ്യത്തെ കാർ ഡിമാന്റ് മാറുന്നതിനാൽ മാരുതി സുസുകി, മഹീന്ദ്ര ആന്ഡ് മഹീന്ദ്ര എന്നീ വാഹന നിര്മാതാക്കളിൽ നിന്ന് കനത്ത മത്സരമാണ് ഹ്യൂണ്ടായ് നേരിടുന്നത്.
റിപ്പോര്ട്ടുകള് പുറത്തു വന്നതോടെ മാരുതിയുടെ മാതൃസ്ഥാപനമായ സുസുകി മോട്ടോര് കോര്പറേഷന്റെ ടോക്യോ എക്സ്ചേഞ്ചിലെ ഓഹരി വിലയിൽ ഇടിവുണ്ടായി. ഹ്യൂണ്ടായിയുടെ അനുബന്ധ സ്ഥാപനങ്ങളുടെയും വിതരണക്കാരുടെയും ഓഹരികള് നേട്ടമുണ്ടാക്കുകയും ചെയ്തു.
എസ്എല് കോര്പറേഷന്റെ ഓഹരി വില 14 ശതമാനം കുതിച്ചപ്പോള് എച്ച്എല് മാന്ഡോയുടെ വില 5.2 ശതമാനവും കിയ കോര്പറേഷന്റേത് 4.6 ശതമാനവും ഉയര്ന്നു.