ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

200 കോടിയുടെ നിക്ഷേപത്തിന് തയ്യാറെടുത്ത് എച്ച്ഒപി ഇലക്ട്രിക് മൊബിലിറ്റി

മുംബൈ: പുതിയ ഉൽപ്പന്നങ്ങൾ, ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ സജ്ജീകരിക്കൽ, അധിക ഉൽപ്പാദന ശേഷി സൃഷ്ടിക്കൽ എന്നിവയ്ക്കായി അടുത്ത ഒരു വർഷത്തിനുള്ളിൽ 200 കോടി രൂപ വരെ നിക്ഷേപിക്കാൻ എച്ച്ഒപി ഇലക്ട്രിക് മൊബിലിറ്റി പദ്ധതിയിടുന്നതായി കമ്പനി സ്ഥാപകനും സിഇഒയുമായ കേതൻ മേത്ത പറഞ്ഞു.

1.25 ലക്ഷം രൂപ മുതൽ വിലയുള്ള ഉയർന്ന വേഗതയുള്ള ഇലക്ട്രിക്-മോട്ടോർസൈക്കിൾ അവതരിപ്പിച്ച സ്റ്റാർട്ടപ്പ് അതിന്റെ ഘടക വിതരണക്കാരുമായി സംയുക്തമായി രാജസ്ഥാനിൽ ഒരു ഇലക്ട്രിക് വാഹന പാർക്കും സ്ഥാപിക്കുക്കുകയാണ്.

കമ്പനി ഇതുവരെ 50 കോടിയോളം രൂപ ഈ ബിസിനസിൽ നിക്ഷേപിച്ചിട്ടുണ്ട്. എന്നാൽ അടുത്ത 12 മാസത്തിനുള്ളിൽ അധികമായി 200 കോടിയുടെ നിക്ഷേപമിറക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. പുതിയ നിക്ഷേപങ്ങളുടെ പകുതിയിലധികവും കമ്പനിയുടെ ഉൽപ്പന്നങ്ങൾക്കായി ചാർജിംഗ് നെറ്റ്‌വർക്ക് സ്ഥാപിക്കുന്നതിലേക്കാണ്. കൂടാതെ എച്ച്ഒപിയുടെ ലോ-സ്പീഡ് ഇലക്ട്രിക് സ്കൂട്ടറുകൾ ഉയർന്ന വേഗതയിലേക്ക് നവീകരിക്കുന്നത് ഉൾപ്പെടെയുള്ള പുതിയ ഉൽപ്പന്നങ്ങളിലും കമ്പനി നിക്ഷേപിക്കും.

കമ്പനിയുടെ നീമ്രാനയിലെ പുതിയ പ്ലാന്റിന് 5 ലക്ഷം യൂണിറ്റ് വാർഷിക ഉൽപ്പാദന ശേഷിയുണ്ടാകും. പ്ലാന്റിന്റെ ആദ്യഘട്ടം 2023 പകുതിയോടെ പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് പുറമെ എച്ച്ഒപി ഇലക്ട്രിക് മൊബിലിറ്റിക്ക് ജയ്പൂരിൽ ഒരു നിർമ്മാണ യൂണിറ്റുണ്ട്.

X
Top