ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ധന സമാഹരണം നടത്താൻ എച്ച്ഒഇസിക്ക് ബോർഡിന്റെ അനുമതി

മുംബൈ: ഇക്വിറ്റി ഓഹരികൾ ഇഷ്യൂ ചെയ്ത് കൊണ്ട് 250 കോടി രൂപ വരെ സമാഹരിക്കാനുള്ള നിർദ്ദേശത്തിന് ബോർഡ് അംഗീകാരം നൽകിയതായി ഹിന്ദുസ്ഥാൻ ഓയിൽ എക്‌സ്‌പ്ലോറേഷൻ കമ്പനി അറിയിച്ചു. കൂടാതെ വായ്പാ പരിധി 500 കോടി രൂപയായി ഉയർത്താനും കമ്പനിക്ക് ബോർഡിന്റെ അനുമതി ലഭിച്ചു.

രണ്ട് നിർദ്ദേശങ്ങളും ഷെയർഹോൾഡർമാരുടെയും മറ്റ് റെഗുലേറ്ററി/ സ്റ്റാറ്റ്യൂട്ടറി അതോറിറ്റികളുടെയും അനുമതിക്ക് വിധേയമായി നടപ്പിലാക്കുമെന്ന് കമ്പനി അറിയിച്ചു. ചൊവ്വാഴ്ച കമ്പനിയുടെ ഓഹരി 1.21 ശതമാനം ഉയർന്ന് 163.45 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഹൈഡ്രോകാർബൺ അസംസ്‌കൃത എണ്ണയുടെയും പ്രകൃതി വാതകത്തിന്റെയും ഉൽപാദനത്തിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് ഹിന്ദുസ്ഥാൻ ഓയിൽ എക്‌സ്‌പ്ലോറേഷൻ കമ്പനി. കഴിഞ്ഞ ത്രൈമാസത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 191.4 ശതമാനം വർധിച്ച് 32.35 കോടി രൂപയായി ഉയർന്നിരുന്നു.

X
Top