ഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നുസസ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചുഇന്ത്യയുടെ വിദേശനാണ്യ ശേഖരം പുത്തൻ ഉയരത്തിൽ; സ്വർണ ശേഖരവും കുതിക്കുന്നുഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയിൽ 42% റഷ്യയിൽ നിന്ന്ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി

അദാനി കമ്പനികളിൽ വാരിക്കോരി നിക്ഷേപിച്ച് മ്യൂച്വൽ ഫണ്ടുകൾ

മുംബൈ: ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവരികയും അദാനി ഗ്രൂപ്പ് ഓഹരി വിലയിൽ കനത്ത ഇടിവുണ്ടാവുകയും ചെയ്യുമ്പോൾ ഇന്ത്യയിലെ മ്യൂച്വൽ ഫണ്ടുകളുടെ അദാനി കമ്പനികളിലെ നിക്ഷേപ വിവരങ്ങൾ പുറത്ത്.

41,814 കോടി രൂപയാണ് അദാനി ഗ്രൂപ്പ് ഓഹരികളിലെ മ്യൂച്വൽ ഫണ്ടുകളുടെ നിക്ഷേപം. നിലവിൽ 11 അദാനി കമ്പനികൾ ഇന്ത്യൻ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

എസിസി, അംബുജ സിമന്റ്സ്, അദാനി പോർട്ട്‌സ് ആൻഡ് സെസ്, അദാനി എനർജി സൊല്യൂഷൻസ്, അദാനി എൻറർപ്രൈസസ്, അദാനി ഗ്രീൻ എനർജി, അദാനി പവർ, അദാനി ടോട്ടൽ ഗ്യാസ്, അദാനി വിൽമർ, എൻഡിടിവി, സാംഘി ഇൻഡസ്ട്രീസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

അദാനി പോർട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡിലാണ് മ്യൂച്വൽ ഫണ്ടുകളുടെ ഏറ്റവും ഉയർന്ന നിക്ഷേപം, 111 ഫണ്ടുകളിലായി 13,024.22 കോടി രൂപയാണ് നിക്ഷേപിച്ചിരിക്കുന്നത്.

അംബുജ സിമന്റ്സ് ഓഹരികളിൽ 8,999.25 കോടി രൂപയും എസിസിയിൽ 7,668.38 കോടി രൂപയും അദാനി എന്റപ്രൈസസിൽ 7,290.63 കോടി രൂപയും നിക്ഷേപം നടത്തിയിട്ടുണ്ട്. എസ്ബിഐ നിഫ്റ്റി 50 ഇടിഎഫ് ആണ് അദാനി പോർട്ട്സിൽ ഏറ്റവും കൂടുതൽ നിക്ഷേപം നടത്തിയിരിക്കുന്നത്.

1,520.59 കോടി രൂപ എസ്ബിഐ നിക്ഷേപിച്ചിട്ടുണ്ട്. കൊട്ടക് ഇക്വിറ്റി ആർബിട്രേജ് ഫണ്ട് 701.90 കോടിയും എസ്ബിഐ ആർബിട്രേജ് ഓപ്പർച്യുണിറ്റീസ് ഫണ്ട് 649.12 കോടിയും നിക്ഷേപിച്ചു.

അമേരിക്കൻ ഷോർട്ട് സെല്ലിംഗ് സ്ഥാപനമായ ഹിൻഡൻബർഗിന്റെ പുതിയ ആരോപണങ്ങൾ അദാനി ഗ്രൂപ്പിന്റെ ഓഹരികൾക്ക് വീണ്ടും കനത്ത തിരിച്ചടിയായിരുന്നു.

അദാനി എന്റർപ്രൈസസ്, അദാനി പവർ, അദാനി ഗ്രീൻ എനർജി, അദാനി പോർട്ട്‌സ് എന്നിവയുടെ ഓഹരികളിൽ വ്യാപാരത്തിന്റെ തുടക്കത്തിൽ ഏഴു ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി.

ഹിൻഡൻബർഗിന്റെ പുതിയ റിപ്പോർട്ടിൽ സെബി ചെയർപേഴ്‌സൺ മാധബി പുരി ബുച്ചിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചതാണ് അദാനിക്ക് തിരിച്ചടിയായത്.

X
Top