രാജ്യത്തിന്റെ സമ്പദ്ഘടന ശക്തമാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍പാക്കിസ്ഥാനിൽ എണ്ണ, വാതക പര്യവേക്ഷണത്തിന് തുർക്കി രംഗത്ത്കേന്ദ്ര ജീവനക്കാരുടെ ശമ്പളം 34% വരെ വർദ്ധിപ്പിച്ചേക്കുംഅപൂര്‍വ ധാതുക്കള്‍: ഇന്ത്യ ഓസ്‌ട്രേലിയയുമായി ചര്‍ച്ച നടത്തുന്നുറഷ്യന്‍ എണ്ണ കയറ്റുമതി ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയില്‍

ഹീറോ മോട്ടോ കോർപ്പിന്റെ മാർച്ച് പാദത്തിലെ ലാഭം 1,081 കോടി

ട്ടോമൊബീൽ സെക്ടറിലെ പ്രമുഖ കമ്പനിയായ ഹീറോ മോട്ടോ കോർപിന്റെ മാർച്ച് സാമ്പത്തിക പാദത്തിലെ പ്രവർത്തനഫലം പ്രസിദ്ധീകരിച്ചു. 2025 ജനുവരി – മാ‌ർച്ച് ത്രൈമാസ കാലയളവിൽ കമ്പനി നേടിയ വരുമാനത്തിലും ലാഭത്തിലും വാർഷിക വളർച്ച രേഖപ്പെടുത്തി.

ഇതിനോടൊപ്പം ഓഹരി ഉടമകൾക്കായി കഴിഞ്ഞ സാമ്പത്തിക വർഷത്തെ അന്തിമ ലാഭവിഹിതവും ഹീറോ മോട്ടോ കോർപ് പ്രഖ്യാപിച്ചിട്ടുണ്ട്. കമ്പനിയുടെ വൈദ്യുത വാഹന വിൽപ്പന ഇരട്ടിയായും വർധിച്ചു. ഹീറോ മോട്ടോ കോർപിന്റെ പാദഫലത്തിന്റെ വിശദാംശം നോക്കാം.

മാർച്ച് പാദഫലം
2024-25 സാമ്പത്തിക വർഷത്തിലെ ജനുവരി – മാർച്ച് ത്രൈമാസ കാലയളവിൽ ഹീറോ മോട്ടോ കോർപ് നേടിയ അറ്റാദായം വാർഷികമായി 6 ശതമാനം വളർച്ചയോടെ 1,081 കോടി രൂപയാണ്. ഇതേകാലയളവിൽ കമ്പനി കരസ്ഥമാക്കിയ വരുമാനം 9,939 കോടി രൂപയാണ്.

മുൻ വർഷത്തെ സമാന സാമ്പത്തിക പാദത്തിൽ നേടിയ വരുമാനത്തേക്കാൾ 4.4 ശതമാനം വർധനയാണിത്. ഇതോടെ 2024-25 സാമ്പത്തിക വർഷത്തിലെ നാല് പാദങ്ങളിലുമായി ഹീറോ മോട്ടോ കോർപ് കമ്പനി നേടിയ മൊത്ത വരുമാനം 40,756 കോടി രൂപയും അറ്റാദായം 4,610 കോടി രൂപയും വീതമാണ്. അതേസമയം മാർച്ച് പാദത്തിനിടെ 13.81 ലക്ഷം ഇരുചക്ര വാഹനങ്ങളാണ് ഹീറോ മോട്ടോ കോർപ് വിറ്റഴിച്ചത്.

ഡിവിഡന്റ് 65 രൂപ
മാർച്ച് പാദത്തോടെ 2024-25 സാമ്പത്തിക വർഷവും പൂർത്തിയായതിനാൽ, നിക്ഷേപകർക്കായുള്ള ഫൈനൽ ഡിവിഡന്റ് അഥവാ അന്തിമ ലാഭവിഹിതവും ഹീറോ മോട്ടോ കോർപ് ഇതിനോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. ഓഹരിയൊന്നിന് 65 രൂപ വീതമാകും ലാഭവിഹിത ഇനത്തിൽ നിക്ഷേപകരുടെ കൈകളിലേക്ക് എത്തിച്ചേരുക.

ഇതിന്റെ ഭാഗമായി അർഹതയുള്ള നിക്ഷേപകരെ കണ്ടെത്തുന്നതിനായുള്ള റെക്കോഡ് തീയതി 2025 ജൂലൈ 24 ആണ്. അതേസമയം മുടങ്ങാതെ ഓഹരി ഉടമകൾക്ക് ഡിവിഡന്റ് നൽകുന്ന ലിസ്റ്റഡ് കമ്പനിയാണിത്. നിലവിൽ ഹീറോ മോട്ടോ കോർപ് ഓഹരിയുടെ ഡിവി‍ഡന്റ് യീൽഡ് 3.45 ശതമാനമാണ്. താരതമ്യേന ഉയർന്ന ഡ‍ിവി‍ഡന്റ് യീൽഡ് നിലവാരവുമാണിത്.

ഹീറോ മോട്ടോ കോർപ്
ലോകത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളിലൊന്നാണ് ഹീറോ മോട്ടോ കോർപ് ലിമിറ്റഡ് (BSE: 500182, NSE: HEROMOTOCO). ഇന്ത്യയിലെ ആദ്യത്തെ മോട്ടോർ സൈക്കിൾ നിർമാതാക്കളായ ‘ഹീറോ ഹോണ്ട’യുടെ ഇന്നത്തെ രൂപമാണിത്.

നിലവിൽ ഹീറോ മോട്ടോ കോർപ്പിന്റെ വിപണി മൂല്യം 81,276 കോടി രൂപയാകുന്നു. ചൊവ്വാഴ്ച വ്യാപാരത്തിനൊടുവിൽ 4,064 രൂപ നിലവാരത്തിലായിരുന്നു ഓഹരിയുടെ ക്ലോസിങ് കുറിച്ചത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഹീറോ മോട്ടോ കോർപ് ഓഹരിയിൽ 18 ശതമാനം തിരുത്തൽ നേരിട്ടു.

X
Top