ഇന്ത്യ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്തത് 8.47ലക്ഷം ടണ്‍ ഡിഎപി വളംഅഞ്ച് ചൈനീസ് ഉൽപ്പന്നങ്ങൾക്ക് ആന്റി-ഡമ്പിംഗ് തീരുവ ചുമത്തിഇന്‍ഷുറന്‍സ് നികുതി നിരക്കുകളില്‍ കുറവ് വരുത്തിയേക്കുംതാരിഫ് ഭീഷണി ഗുരുതരമല്ലെന്ന് റിപ്പോര്‍ട്ട്ഉള്ളിയുടെ കയറ്റുമതി തീരുവ ഒഴിവാക്കി കേന്ദ്ര സർക്കാർ; തീരുമാനം ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ

അൻസൽ ഹൗസിംഗിന്റെ ഓഹരികൾ വിറ്റഴിച്ച്‌ എച്ച്‌ഡിഎഫ്‌സി

ഡൽഹി: ഭവന നിർമ്മാണ കമ്പനിയായ അൻസൽ വായ്പ കുടിശ്ശിക അടയ്ക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് അൻസൽ ഹൗസിംഗിന്റെ ഓഹരികളുടെ ഒരു ഭാഗം വിറ്റഴിച്ചതായി മോർട്ട്ഗേജ് ലെൻഡറായ എച്ച്ഡിഎഫ്സി ലിമിറ്റഡ് അറിയിച്ചു. എന്നാൽ അൻസലിന്റെ വായ്പ കുടിശ്ശിക സംബന്ധിച്ച വിവരങ്ങൾ എച്ച്‌ഡിഎഫ്‌സി നൽകിയിട്ടില്ല. ജൂൺ 16-ന് ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ (എച്ച്‌ഡിഎഫ്‌സി ലിമിറ്റഡ്) അൻസൽ ഹൗസിംഗ് ലിമിറ്റഡിന്റെ 50,00,000 ഓഹരികൾ വിനിയോഗിക്കുന്നതിനെക്കുറിച്ച് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചിരുന്നു, ഇത് കമ്പനിയുടെ മൊത്തം ഓഹരി മൂലധനത്തിന്റെ 8.42 ശതമാനം വരും. ഈ ഓഹരികളിൽ 15,18,633 ഓഹരികളാണ് നിലവിൽ വിറ്റഴിച്ചതെന്നും, ഇത് അൻസലിന്റെ പെയ്ഡ്-അപ്പ് ഷെയർ ക്യാപിറ്റലിന്റെ 2.56 ശതമാനം പ്രതിനിധീകരിക്കുന്നതായും എച്ച്ഡിഎഫ്‌സി റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.

അതേസമയം 2022 ജൂൺ 21 മുതൽ വിവിധ തീയതികളിൽ എച്ച്‌ഡിഎഫ്‌സി തങ്ങളുടെ ഓഹരികൾ ഓപ്പൺ മാർക്കറ്റ് വഴി വിറ്റഴിച്ചതായി അൻസാൽ ഹൗസിംഗ് ഒരു പ്രത്യേക സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗിൽ പറഞ്ഞു. എച്ച്‌ഡിഎഫ്‌സിയുടെ സ്റ്റോക്ക് ബിഎസ്‌ഇയിൽ 2,217.05 രൂപയിലെത്തിയപ്പോൾ, അൻസൽ ഹൗസിംഗിന്റെ ഓഹരി 0.72 ശതമാനം ഇടിഞ്ഞ് 6.90 രൂപയിലെത്തി. 

X
Top