അടിസ്ഥാന വികസന മേഖലകളുടെ ഉത്പാദനത്തിൽ കുതിപ്പ്ഇന്ത്യ-യുകെ വാണിജ്യ കരാർ: യു കെ വിപണി തുറക്കാൻ സമുദ്രോൽപന്ന മേഖലചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍എല്‍പിജി സബ്സിഡി ഭാരം ഒരു ലക്ഷം കോടി കടന്നേക്കും; ബജറ്റ് വകയിരുത്തലിന്റെ മൂന്നിരട്ടിയിലധികംഇറാന്‍ യുദ്ധത്തിന്റെ ആഘാതം: ഇന്ത്യയിലെ പ്രകൃതി വാതക ഉപഭോഗം 6.5% കുറഞ്ഞു

ക്യു4ല്‍ എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ 35,000 കോടി രൂപയുടെ ഓഹരികള്‍ വിറ്റു

നുവരി-മാര്‍ച്ച്‌ പാദത്തില്‍ എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ 35,000 കോടി രൂപയുടെ ഓഹരികള്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വിറ്റു. ശക്തമായ ഇടിവാണ്‌ ഈ ത്രൈമാസത്തില്‍ എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ഓഹരിയിലുണ്ടായത്‌. ജനുവരി-മാര്‍ച്ച്‌ പാദത്തില്‍ എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ഓഹരി വില 26.2 ശതമാനം ഇടിഞ്ഞു. 2020 ജനുവരി-മാര്‍ച്ച്‌ പാദത്തിനു ശേഷം ഉണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണിത്‌.

ജനുവരി-മാര്‍ച്ച്‌ പാദത്തില്‍ എച്ച്‌ഡിഎഫ്‌സി ബാങ്കിലെ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ ഓഹരി ഉടമസ്ഥത 3.6 ശതമാനം കുറഞ്ഞു. എച്ച്‌ഡിഎഫ്‌സി ബാങ്കില്‍ നിക്ഷേപിച്ചിരിക്കുന്ന വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ എണ്ണം 2538ല്‍ നിന്നും 2757 ആയി കുറയുകയും ചെയ്‌തു.

ജനുവരി-മാര്‍ച്ച്‌ പാദത്തില്‍ എച്ച്‌ഡിഎഫ്‌സി ബാങ്കിലെ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ ഓഹരി ഉടമസ്ഥത 44.05 ശതമാനമാണ്‌. ഇത്‌ മുന്‍ ത്രൈമാസത്തില്‍ 47.67 ശതമാനമായിരുന്നു. അതേ സമയം ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ എച്ച്‌ഡിഎഫ്‌സി ബാങ്കിലെ ഓഹരി പങ്കാളിത്തം ഉയര്‍ത്തുകയാണ്‌ ചെയ്‌തത്‌.

26.66 ശതമാനത്തില്‍ നിന്നും 29.54 ശതമാനമായി ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ എച്ച്‌ഡിഎഫ്‌സി ബാങ്കിലെ ഓഹരി പങ്കാളിത്തം വര്‍ധിപ്പിച്ചു.

ബാങ്കിന്റെ പാര്‍ട്ട്‌ ടെം ചെയര്‍മാനും സ്വതന്ത്ര ഡയറക്‌ടറുമായിരുന്ന അതനു ചക്രവര്‍ത്തി കഴിഞ്ഞ മാസമാണ്‌ രാജിവെച്ചത്‌. കഴിഞ്ഞ രണ്ട്‌ വര്‍ഷമായി തന്റെ വ്യക്തിപരമായ ധാര്‍മികതയ്‌ക്കും മൂല്യങ്ങള്‍ക്കും നിരക്കാത്ത ചില കാര്യങ്ങള്‍ ബാങ്കില്‍ നടന്നതായി ശ്രദ്ധയില്‍ പെട്ടുവെന്ന്‌ അതനു ചക്രവര്‍ത്തിയുടെ രാജിക്കത്തില്‍ പറഞ്ഞു.

X
Top