കേരളത്തിൽ പ്രഖ്യാപിച്ച സ്വകാര്യ നിക്ഷേപ പദ്ധതികളില്‍ ഭൂരിഭാഗവും യാഥാര്‍ഥ്യമാകുന്നില്ലെന്ന് റിപ്പോര്‍ട്ട് ◆ രാജ്യത്ത് പ്രധാന നഗരങ്ങളിലെ ഭവന വില്‍പ്പന ഇടിഞ്ഞു ◆ ജിഎസ്ടി കൗണ്‍സില്‍ യോഗം ഒക്ടോബര്‍ 7ന് ◆ ഒക്ടോബർ 1 മുതൽ ഗൃഹോപകരണങ്ങളുടെ വില വർധിക്കുന്നു ◆ ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆

എച്ച്ഡിഎഫ്സി ബാങ്ക് 750 മില്യണ്‍ ഡോളര്‍ സമാഹരിക്കുന്നു

ഡൽഹി: ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള ഗിഫ്റ്റ് സിറ്റി ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്ററില്‍ (ഐഎഫ്എസ്സി) നിന്ന് 750 മില്യണ്‍ യുഎസ് ഡോളര്‍ സമാഹരിച്ചതായി എച്ച്ഡിഎഫ്സി ബാങ്ക് അറിയിച്ചു.

യുഎസ് ഡോളര്‍ മൂല്യമുള്ള സീനിയര്‍ അണ്‍സെക്യൂര്‍ഡ് ബോണ്ടുകള്‍ വഴിയാണ് ഫണ്ട് സമാഹരിച്ചതെന്ന് എച്ച്ഡിഎഫ്സി ബാങ്ക് റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.

എച്ച്ഡിഎഫ്സി ബാങ്ക് സുസ്ഥിര ധനകാര്യ ചട്ടക്കൂടില്‍ നിശ്ചയിച്ചിട്ടുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ ഹരിത, സാമൂഹിക പദ്ധതികള്‍ക്കായി നോട്ട് ഇഷ്യൂവില്‍ നിന്നുള്ള മൊത്തം വരുമാനം വിനിയോഗിക്കും.

X
Top