കാലാവസ്ഥാ വ്യതിയാനം നാണയപ്പെരുപ്പം ഉയർത്തുമെന്ന് റിസർവ് ബാങ്ക്ബിസിനസ് മേഖലയില്‍ റിവേഴ്‌സ് തരംഗമെന്ന് കേന്ദ്ര ധനമന്ത്രികാര്‍ഷിക കയറ്റുമതിയില്‍ വന്‍ ഇടിവ്നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ഇടിവ്കേന്ദ്രസർക്കാർ അഞ്ച് പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിച്ചേക്കുമെന്ന് റിപ്പോർട്ട്

എഡ്‌ടെക് പ്ലാറ്റ്‌ഫോമിന്റെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുത്ത് എച്ച്സിഎൽ

മുംബൈ: പ്രാദേശിക എഡ്‌ടെക് പ്ലാറ്റ്‌ഫോമായ ജിയുവിഐയുടെ ഭൂരിഭാഗം ഓഹരികളും വെളിപ്പെടുത്താത്ത തുകയ്ക്ക് സ്വന്തമാക്കിയതായി ഐടി പ്രമുഖരായ എച്ച്‌സിഎൽ അറിയിച്ചു. എലോൺ മസ്‌കിന്റെ ‘ഓപ്പൺഎഐ’ സംരംഭവുമായി സഹകരിക്കുന്ന ഇന്ത്യയിലെ ചുരുക്കം ചില കമ്പനികളിലൊന്നാണ് ജിയുവിഐ.

ഐഐടി മദ്രാസും സിഐഐഇയും (ഐഐഎം അഹമ്മദാബാദ്) നൽകുന്ന ഇൻകുബേറ്റഡ് സ്റ്റാർട്ടപ്പ് വെബ് ഡെവലപ്‌മെന്റ്, എഐ മൊഡ്യൂൾ, എസ്‌ക്യുഎൽ തുടങ്ങിയ സാങ്കേതിക കോഴ്‌സുകളും പ്രാദേശിക ഭാഷകളിൽ വ്യവസായ വിദഗ്ധർ സൃഷ്‌ടിച്ച മറ്റ് കോഴ്‌സുകളും എഡ്‌ടെക് പ്ലാറ്ഫോം വാഗ്ദാനം ചെയ്യുന്നു.

ഈ നിക്ഷേപത്തിലൂടെ, സംരംഭങ്ങളിലുടനീളമുള്ള നിർണായകമായ സാങ്കേതിക നൈപുണ്യ വിടവ് പരിഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് എച്ച്സിഎൽ കോർപ്പറേഷൻ ഡയറക്ടർ ശിഖർ മൽഹോത്ര പറഞ്ഞു. 2014ൽ അരുൺ പ്രകാശ് എം, ശ്രീദേവി എം, എസ്പി ബാലമുരുകൻ എന്നിവർ ചേർന്നാണ് ജിയുവിഐ സ്ഥാപിച്ചത്. ഇത് പഠിതാക്കൾക്കും സർവ്വകലാശാലകൾക്കും തൊഴിലുടമകൾക്കും അനുയോജ്യമായ കോഴ്‌സുകൾ നൽകുന്നു.

ജിയുവിഐ ഹിന്ദി, തെലുങ്ക്, മലയാളം, തമിഴ്, ഇംഗ്ലീഷ്, അറബിക് ഭാഷകളിൽ കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് കോഴ്സുകളും വാഗ്ദാനം ചെയ്യുന്നു. ഇന്നുവരെ, 1.7 ദശലക്ഷത്തിലധികം വിദ്യാർത്ഥികളും പ്രൊഫഷണലുകളും തങ്ങളുടെ പ്ലാറ്റ്ഫോം ഉപയോഗിച്ചതായി കമ്പനി അവകാശപ്പെട്ടു.

X
Top