കാലാവസ്ഥാ വ്യതിയാനം നാണയപ്പെരുപ്പം ഉയർത്തുമെന്ന് റിസർവ് ബാങ്ക്ബിസിനസ് മേഖലയില്‍ റിവേഴ്‌സ് തരംഗമെന്ന് കേന്ദ്ര ധനമന്ത്രികാര്‍ഷിക കയറ്റുമതിയില്‍ വന്‍ ഇടിവ്നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ഇടിവ്കേന്ദ്രസർക്കാർ അഞ്ച് പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിച്ചേക്കുമെന്ന് റിപ്പോർട്ട്

400 കോടി മുതൽമുടക്കിൽ നിർമാണ കേന്ദ്രം സ്ഥാപിക്കാൻ ഹാവെൽസ് ഇന്ത്യ

കൊച്ചി: 400 കോടി രൂപ മുതൽമുടക്കിൽ തമിഴ്‌നാടിന്റെയും ആന്ധ്രാപ്രദേശിന്റെയും അതിർത്തിയിലുള്ള ശ്രീ സിറ്റിയിൽ എയർകണ്ടീഷണർ നിർമാണ കേന്ദ്രം സ്ഥാപിക്കാൻ ഹാവെൽസ് ഇന്ത്യ പദ്ധതിയിടുന്നു. അടുത്ത വർഷത്തോടെ പ്രവർത്തനസജ്ജമാകുന്ന നിർമാണ കേന്ദ്രത്തിന് അഞ്ച് ലക്ഷം യൂണിറ്റ് വാർഷിക ഉൽപ്പാദന ശേഷിയുണ്ടാകും.

ഇത് രാജസ്ഥാനിലെ ഗെലോട്ട് ഫെസിലിറ്റിയിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന 10 ലക്ഷം യൂണിറ്റിനൊപ്പം കമ്പനിയുടെ മൊത്തം ഉൽപ്പാദന ശേഷി പ്രതിവർഷം 15 ലക്ഷം യൂണിറ്റായി ഉയർത്തുമെന്ന് ഹാവെൽസ് ഇന്ത്യ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് വിവേക് ​​യാദവ് പറഞ്ഞു.

കൂടാതെ, കർണാടകയിലെ തുമകൂരിൽ വയറിംഗ്, കേബിൾ പ്രൊഡക്ഷൻ യൂണിറ്റ് സ്ഥാപിക്കാനും കമ്പനി പദ്ധതിയിടുന്നു, ഇതിനായി ഭൂമി ഏറ്റെടുത്തത്തായി ഹാവെൽസ് ഇന്ത്യ അറിയിച്ചു.

എല്ലാ മേഖലയിലും വികസനം നടക്കുന്ന തന്ത്രപരമായി പ്രാധാന്യമുള്ള ഒരു വിപണിയാണ് തെക്കൻ മേഖലയെന്നും, ഡിമാൻഡ് വർദ്ധിപ്പിക്കുന്നതിന് ചാനൽ നെറ്റ്‌വർക്കിലും ബ്രാൻഡ് ദൃശ്യപരതയിലും തങ്ങൾ നിക്ഷേപം നടത്തുമെന്നും വിവേക് ​​യാദവ് പറഞ്ഞു.

X
Top