ബ്രസീലിയൻ തുവരപ്പരിപ്പ്‌ ഇന്ത്യൻ വിപണിയിലേക്ക്; ആഭ്യന്തരക്ഷാമം പരിഹരിക്കാൻ ഇറക്കുമതി ◆ ആദ്യ അഞ്ച് മാസത്തിൽ ധനകമ്മി 7.10 ലക്ഷം കോടിയായി ഉയർന്നു ◆ ഡീസൽ, എടിഎഫ് എന്നിവയുടെ വിൻഡ്‌ഫോൾ ടാക്സ് വെട്ടിക്കുറച്ചു ◆ വമ്പന്‍ പുനഃരുപയോഗ ഊര്‍ജ്ജ പദ്ധതിയുമായി കേന്ദ്രം; പിഎം ധാര പദ്ധതിക്കായി നീക്കിവച്ചത് 1.86 ലക്ഷം കോടി ◆ രാജ്യത്ത് ജിഎസ്ടി പിരിവിൽ വൻമുന്നേറ്റം; സെപ്റ്റംബറിൽ പിരിച്ചെടുത്തത് 2.04 ലക്ഷം കോടി രൂപ ◆

നിഫ്‌റ്റി 500ലെ പകുതി ഓഹരികള്‍ ഉയര്‍ന്ന വിലയില്‍ നിന്ന്‌ 30% ഇടിഞ്ഞു

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയിലെ തിരുത്തല്‍ പ്രധാന സൂചികയായ നിഫ്‌റ്റി രേഖപ്പെടുത്തിയ ഇടിവിനേക്കാള്‍ ആഴത്തിലുള്ളതാണ്‌. നിഫ്‌റ്റി 500 സൂചികയില്‍ ഉള്‍പ്പെട്ട 252 ഓഹരികളുടെയും വില എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തില്‍ നിന്ന്‌ 30 ശതമാനത്തിലേറെ താഴെയാണ്‌. 167 ഓഹരികള്‍ (സൂചികയിലെ 33.4 ശതമാനം) 40 ശതമാനത്തിലേറെ ഇടിഞ്ഞു. 102 ഓഹരികളുടെ വില അവയുടെ എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തില്‍ നിന്ന്‌ പകുതിയിലേറെ താഴെയാണ്‌.

നിഫ്‌റ്റി 500ലെ 10ല്‍ ഒന്‍പത്‌ ഓഹരികളുടെയും വില ഉയര്‍ന്ന നിലവാരത്തില്‍ നിന്ന്‌ കുറഞ്ഞത്‌ 10 ശതമാനം താഴെയാണ്‌. 69.4 ശതമാനം ഓഹരികള്‍ 20 ശതമാനത്തിലേറെ ഇടിഞ്ഞു. നിഫ്‌റ്റി 500ലെ 449 ഓഹരികള്‍, അതായത്‌ 89.8 ശതമാനം, എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തില്‍ നിന്ന്‌ 10 ശതമാനത്തിലേറെ താഴെയാണ്‌. 347 ഓഹരികള്‍ 20 ശതമാനത്തിലേറെ ഇടിഞ്ഞിട്ടുണ്ട്‌.

വില്‍പ്പിന ശക്തമാകുമ്പോള്‍ മിഡ്‌ക്യാപ്‌, സ്‌മോള്‍ക്യാപ്‌ ഓഹരികളിലാണ്‌ സാധാരണയായി വലിയ ഇടിവ്‌ കാണാറുള്ളത്‌. കോവിഡിന്‌ ശേഷമുള്ള ബുള്‍ മാര്‍ക്കറ്റില്‍ ഇവയില്‍ പലതും ശക്തമായ മുന്നേറ്റം നടത്തിയിരുന്നു. എന്നാല്‍ തിരുത്തല്‍ ലാര്‍ജ്‌ക്യാപ്‌ ഓഹരികളിലേക്കും വ്യാപിച്ചിട്ടുണ്ട്‌.

ലാര്‍ജ്‌ക്യാപ്‌ ഓഹരികളില്‍ വിദേശ നിക്ഷേപകര്‍ക്ക്‌ വലിയ പങ്കാളിത്തമുള്ളതിനാല്‍ യുഎസ്‌ യീല്‍ഡ്‌ ഉയരുന്നതും രൂപയുടെ മൂല്യം കുറയുന്നതും വിദേശ നിക്ഷേപം പുറത്തേക്ക്‌ പോകുന്നതും ആദ്യം ബാധിക്കുന്നത്‌ ഈ ഓഹരികളെയാണ്‌, വിദേശ നിക്ഷേപകരുടെ വില്‍പ്പന തുടരുകയാണെങ്കില്‍ ലാര്‍ജ്‌ക്യാപ്‌ ഓഹരികള്‍ക്ക്‌ സമ്മര്‍ദം നേരിണ്ടേിവരും.

X
Top