സാമ്പത്തിക വളർച്ച 8% വരെ നിലനിർത്താൻ കഴിയുമെന്ന് ആർബിഐ ഗവർണർമൊത്ത വില പണപ്പെരുപ്പം മൂന്ന് മാസത്തെ താഴ്ന്ന നിലയില്‍ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഉൽപ്പാദിപ്പിക്കുന്ന ‘കെജിഎഫി’ൽ നിന്ന് 2022-ൽ ഖനനം ചെയ്തത് 2,26,796 കിലോഗ്രാംക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണ എന്നിവയുടെ ഇറക്കുമതി നികുതി കേന്ദ്രസർക്കാർ വർധിപ്പിച്ചു2045 ഓടേ രാജ്യത്ത് തൊഴില്‍ രംഗത്തേയ്ക്ക് 18 കോടി ജനങ്ങള്‍ കൂടിയെത്തുമെന്ന് റിപ്പോര്‍ട്ട്

നടപ്പ് സാമ്പത്തിക വർഷം 1.36 ലക്ഷം കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പ് നടന്നതായി കണ്ടെത്തി

ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷത്തിൽ ഇതുവരെ 1.36 ലക്ഷം കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പ് നടന്നതായി ജിഎസ്ടി ഇന്റലിജൻസ് ഓഫീസർമാർ കണ്ടെത്തിയതായി ധനമന്ത്രാലയം അറിയിച്ചു.

ജിഎസ്ടി വെട്ടിപ്പിന്റെ ഭീഷണിയെ നേരിടാൻ, ജിഎസ്ടി ഇന്റലിജൻസ് ഡയറക്ടറേറ്റ് ജനറൽ (ഡിജിജിഐ) ഡാറ്റാ അനലിറ്റിക്സിനായുള്ള വിപുലമായ ടൂളുകൾ വഴിയും ഇന്റലിജൻസ് നെറ്റ്‌വർക്ക് ഉപയോഗിച്ചും നികുതി വെട്ടിപ്പിന്റെ പുതിയ മേഖലകളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ രാജ്യമെമ്പാടും ഇന്റലിജൻസ് വികസിപ്പിക്കുന്നതായി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

2022-23 സാമ്പത്തിക വർഷത്തിൽ ഒരു ലക്ഷം കോടിയിലധികം രൂപയുടെ വെട്ടിപ്പ് ജിഎസ്ടി ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. നടപ്പുസാമ്പത്തിക വർഷം ആറുമാസം പിന്നിടുമ്പോൾ, വെട്ടിപ്പ് കണ്ടെത്തൽ കഴിഞ്ഞ വർഷത്തെ സംഖ്യയെ മറികടന്നു.

2023-24 സാമ്പത്തിക വർഷത്തിൽ മൊത്തത്തിൽ 1.36 ലക്ഷം കോടി രൂപ ജിഎസ്ടി വെട്ടിപ്പ് (വ്യാജ ഐടിസി ഉൾപ്പെടെ) കണ്ടെത്തി, ഇതിൽ 14,108 കോടി രൂപ സ്വമേധയാ അടച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

നടപ്പു സാമ്പത്തിക വർഷം ഇതുവരെ 14,000 കോടി രൂപയുടെ 1040 വ്യാജ ഐടിസി കേസുകൾ കണ്ടെത്തി. ഇതുവരെ 91 തട്ടിപ്പുകാരെ പിടികൂടിയിട്ടുണ്ട്. 2020 ഏപ്രിൽ മുതൽ 2023 സെപ്തംബർ വരെയുള്ള കാലയളവിൽ വ്യാജ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ഐടിസി) വഴി വെട്ടിപ്പ് നടന്നതിൽ, ജിഎസ്ടി ഇന്റലിജൻസ് ഉദ്യോഗസ്ഥർ 57,000 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയിട്ടുണ്ട്.

2020 ഏപ്രിൽ മുതൽ 2023 സെപ്റ്റംബർ വരെ 57,000 കോടിയിലധികം രൂപയുടെ ജിഎസ്ടി വെട്ടിപ്പ് ഉൾപ്പെട്ട 6,000-ലധികം വ്യാജ ഐടിസി കേസുകൾ കണ്ടെത്തുകയും മൊത്തം 500 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

2023 ജൂൺ മുതൽ, രാജ്യത്തുടനീളം പ്രവർത്തിക്കുന്ന നികുതി തട്ടിപ്പ് സിൻഡിക്കേറ്റുകളെയും സൂത്രധാരന്മാരെയും തിരിച്ചറിയുന്നതിനും പിടികൂടുന്നതിനും DGGI പ്രത്യേക ഊന്നൽ നൽകി വരികയാണ്.

X
Top