സാമ്പത്തിക വളർച്ച 8% വരെ നിലനിർത്താൻ കഴിയുമെന്ന് ആർബിഐ ഗവർണർമൊത്ത വില പണപ്പെരുപ്പം മൂന്ന് മാസത്തെ താഴ്ന്ന നിലയില്‍ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഉൽപ്പാദിപ്പിക്കുന്ന ‘കെജിഎഫി’ൽ നിന്ന് 2022-ൽ ഖനനം ചെയ്തത് 2,26,796 കിലോഗ്രാംക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണ എന്നിവയുടെ ഇറക്കുമതി നികുതി കേന്ദ്രസർക്കാർ വർധിപ്പിച്ചു2045 ഓടേ രാജ്യത്ത് തൊഴില്‍ രംഗത്തേയ്ക്ക് 18 കോടി ജനങ്ങള്‍ കൂടിയെത്തുമെന്ന് റിപ്പോര്‍ട്ട്

ജിഎസ്ടി പുനഃസംഘടന അവതാളത്തിൽ

തിരുവനന്തപുരം: ചരക്കുസേവന നികുതിവകുപ്പു പുനഃസംഘടിപ്പിച്ചിട്ട് 10 മാസം കഴിഞ്ഞിട്ടും പ്രവർത്തനം അവതാളത്തിൽ.

ചരക്കുസേവന വകുപ്പിനെ മൂന്നു വിഭാഗങ്ങളായി പുനഃസംഘടിപ്പിച്ചു പരിശീലനവും പൂർത്തിയാക്കിയ ശേഷം ഭരണാനുകൂല സംഘടനയുടെ നിർദേശാനുസരണം ജീവനക്കാരെ മാറ്റി നിയമിച്ചതാണു പ്രവർത്തനം താറുമാറാകാൻ കാരണമെന്നാണ് ആരോപണം.

ജിഎസ്ടി പുനഃസംഘടനയിലെ സുപ്രധാന വിഭാഗമായ ഓഡിറ്റ് വിഭാഗത്തിൽ ഏഴു സോണുകളിലായി 700 പേരെ നിയമിച്ചിരുന്നു. എന്നാൽ ഇതു സംബന്ധിച്ചു പരിശീലനം പൂർത്തിയാക്കിയവരെ മറ്റു വിഭാഗങ്ങളിലേക്കു മാറ്റി നിയമിച്ചതാണ് പ്രവർത്തനങ്ങളുടെ താളം തെറ്റിച്ചത്.

ഏഴ് ഓഡിറ്റ് സോണുകളിലായുള്ള 700-ഓളം ജീവനക്കാർക്കു സർക്കാർ വെറുതേ ശമ്പളം നൽകുകയാണെന്ന ആരോപണം ഉയരുന്നു. ഇവർക്കു ജോലി നിശ്ചയിച്ചു നൽകുകയോ ഓഫീസുകളിൽ കൃത്യമായ കംപ്യൂട്ടറും ഇന്‍റർനെറ്റും ഉൾപ്പെടെയുള്ള മറ്റ് അവശ്യ സംവിധാനങ്ങൾ ഒരുക്കുകയോ ചെയ്തിട്ടില്ലെന്നാണു പരാതി.

ഇതിനാൽ 700 ജീവനക്കാരുടെ സേവനം കൃത്യമായി വിനിയോഗിക്കാൻ ജിഎസ്ടി വകുപ്പിന് കഴിയുന്നില്ല.

ഓഡിറ്റ് വിഭാഗം ജീവനക്കാർ കൂട്ടത്തോടെ ജോലിക്കു ഹാജരാകുന്നില്ലെന്ന പരാതി വിജിലൻസിനും ലഭിച്ചിട്ടുണ്ട്. പ്രധാനമായും മലപ്പുറം ജില്ലയിൽനിന്നാണു വിജിലൻസിനും ജിഎസ്ടി കമ്മീഷണർക്കും പരാതി ലഭിച്ചത്.

മലപ്പുറം ജില്ലയിലെ മഞ്ചേരി, തിരൂരങ്ങാടി, പെരിന്തൽമണ്ണ, തിരൂർ ഓഫീസുകളിൽ മറ്റു ജില്ലകളിൽ നിന്നുള്ള ജീവനക്കാർ ഓഫീസിൽ കൃത്യമായി ഹാജരാകുന്നതിൽ വീഴ്ചയുണ്ടാകുന്നതായി വിജിലൻസ് സൂപ്രണ്ടിനു ലഭിച്ച പരാതിയിൽ പറയുന്നു.

പല ഓഫീസുകളിലും ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരും ജോലിക്കു ഹാജരാകുന്നതിൽ വീഴ്ച വരുത്തുന്നു. ഡിസി, എസ്ടിഒ, എഎസ്ടിഒമാർ പോലും ഓഫിസിൽ വരാറില്ലെന്നും പരിശോധിച്ചു നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.

ജീവനക്കാർ ഓഫീസിൽ ഹാജാരാകുന്നില്ലെന്നതിന് തെളിവു കൈവശമുണ്ടെന്നും ബന്ധപ്പെട്ടവർ ആവശ്യപ്പെട്ടാൽ ഹാജരാക്കാൻ തയാറാണെന്നും വിജിലൻസിനും ജിഎസ്ടി കമ്മീഷണർക്കും നൽകിയ പരാതിയിൽ സൂചിപ്പിക്കുന്നു.

സമാനമായ സാഹചര്യമാണ് മറ്റു പല ജില്ലകളിലുമുള്ളതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

X
Top