Alt Image
പുനരുപയോഗ ഊർജമേഖലയിൽ വൻ നിക്ഷേപം; 4 വർഷത്തിനുള്ളിൽ ഇന്ത്യ നേടുക 22.5 ലക്ഷം കോടി ലാഭം ◆ എഥനോൾ പെട്രോൾ വിവാദം: വിശദമായി വിലയിരുത്താൻ ഉന്നതതല യോഗം വിളിച്ച് പെട്രോളിയം മന്ത്രാലയം ◆ സ്വർണവില കുതിച്ചുയരുമെന്ന് ജെ പി മോർഗൻ; വർഷാവസാനത്തോടെ 46% വർധിക്കുമെന്ന് പ്രവചനം ◆ ഇന്ത്യയുടെ നിക്ഷേപ മേഖലയില്‍ വന്‍ പ്രതീക്ഷ; സ്വകാര്യ കമ്പനികളുടെ മൂലധനച്ചെലവ് ഉയരുമെന്ന് HSBC റിപ്പോര്‍ട്ട് ◆ ചില്ലറ പണപ്പെരുപ്പം 6 ശതമാനത്തിലേക്ക് ◆

കേരളത്തിൽ നിന്നുള്ള ജിഎസ്ടി സമാഹരണത്തിൽ 12% വളർച്ച

കൊച്ചി: കേരളത്തിൽ നിന്നുള്ള ജി.എസ്.ടി സമാഹരണം ഫെബ്രുവരിയിൽ 12 ശതമാനം വർദ്ധിച്ച് 2,326 കോടി രൂപയായെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. 2022 ഫെബ്രുവരിയിൽ നേടിയത് 2,074 കോടിയായിരുന്നു. ബഡ്‌ജറ്റിന്റെ പശ്ചാത്തലത്തിൽ ജനുവരിയിലെ സംസ്ഥാനതല സമാഹരണക്കണക്ക് കേന്ദ്രം പുറത്തു വിട്ടിരുന്നില്ല.

ഡിസംബറിൽ കേരളത്തിൽ നിന്ന് ലഭിച്ചത് 15 ശതമാനം വളർച്ചയോടെ 2,185 കോടി. നവംബറിൽ രണ്ട് ശതമാനം ഇടിവോടെ 2,094 കോടി. ഒക്‌ടോബറിൽ 29 ശതമാനം വളർച്ചയോടെ 2,485 കോടി. സെപ്തംബറിൽ 27 ശതമാനം വളർച്ചയോടെ 2,246 കോടിയും.

ദേശീയതലത്തിലെ ജി.എസ്.ടി സമാഹരണം കഴിഞ്ഞമാസം 12 ശതമാനം ഉയർന്ന് 1,49,577 കോടിയായി. തുടർച്ചയായ 12-ാം മാസമാണ് സമാഹരണം 1.4 ലക്ഷം കോടി കടന്നത്.

കഴിഞ്ഞ മാസത്തെ സമാഹരണത്തിൽ 27,662 കോടി കേന്ദ്ര ജി.എസ്.ടിയും 34,915 കോടി സംസ്ഥാന ജി.എസ്.ടിയും 75,069 കോടി ഐ.ജി.എസ്.ടിയുമാണ്. സെസ് ഇനത്തിൽ 11,931 കോടിയും ലഭിച്ചു.
കഴിഞ്ഞമാസവും ഏറ്റവുമധികം ജി.എസ്.ടി സമാഹരിച്ചത് മഹാരാഷ്‌ട്രയിൽ. 22,349 കോടി. 10,809 കോടി രൂപയുമായി കർണാടകയാണ് രണ്ടാമത്.

സമാഹരണം ഇതുവരെ

(നടപ്പുവർഷത്തെ ദേശീയ സമാഹരണം, തുക ലക്ഷം കോടിയിൽ)

 ഏപ്രിൽ : 1.67
 മേയ് : 1.40
 ജൂൺ : 1.44
 ജൂലായ് : 1.48
 ആഗസ്‌റ്റ് : 1.43
 സെപ്തംബർ : 1.47
 ഒക്‌ടോബർ : 1.51
 നവംബർ : 1.45
 ഡിസംബർ : 1.49
 ജനുവരി : 1.57
 ഫെബ്രുവരി : 1.49
(ഏപ്രിലിലെ 1.67 ലക്ഷം കോടിയാണ് ജി.എസ്.ടിയുടെ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന സമാഹരണം)

X
Top