സാമ്പത്തിക വളർച്ച 8% വരെ നിലനിർത്താൻ കഴിയുമെന്ന് ആർബിഐ ഗവർണർമൊത്ത വില പണപ്പെരുപ്പം മൂന്ന് മാസത്തെ താഴ്ന്ന നിലയില്‍ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഉൽപ്പാദിപ്പിക്കുന്ന ‘കെജിഎഫി’ൽ നിന്ന് 2022-ൽ ഖനനം ചെയ്തത് 2,26,796 കിലോഗ്രാംക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണ എന്നിവയുടെ ഇറക്കുമതി നികുതി കേന്ദ്രസർക്കാർ വർധിപ്പിച്ചു2045 ഓടേ രാജ്യത്ത് തൊഴില്‍ രംഗത്തേയ്ക്ക് 18 കോടി ജനങ്ങള്‍ കൂടിയെത്തുമെന്ന് റിപ്പോര്‍ട്ട്

മ്യുച്ചൽ ഫണ്ടിന്റെ ആസ്തി വലുപ്പം 47 ലക്ഷം കോടി

മുംബൈ: ഓഹരി വിപണിയുടെ ശക്തമായ മുന്നേറ്റത്തിന്‍റെ പിന്‍ബലത്തില്‍ മ്യൂച്വൽ ഫണ്ടുകള്‍ മികച്ച വളര്‍ച്ച നേടുന്നു. നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ അസറ്റ് മാനേജ്മെന്‍റ് കമ്പനികള്‍ മാനേജ് ചെയ്യുന്ന ശരാശരി ആസ്തി (എയുഎം) ഒൻപത് ശതമാനത്തിലധികം വളർച്ച് നേടി.

2021 സെപ്റ്റംബറിന് ശേഷം മ്യൂച്ചൽ ഫണ്ട് മേഖലയിൽ ഏറ്റവും ഉയർന്ന ക്വാർട്ടർ വളർച്ചയാണ് ജൂലൈ- സെപ്റ്റംബറിലേത്. തുടർച്ചയായി രണ്ടാം പാദത്തിലും എയുഎം വളർച്ച അഞ്ച് ശതമാനം കവിഞ്ഞു.

2023-24 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 16 ശതമാനം വർധനയോടെ ആസ്തി വലുപ്പം 47 ലക്ഷം കോടി രൂപയിലെത്തി. 2020 ഡിസംബറിലിവസാനിച്ച ക്വാർട്ടറില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ മാനേജ് ചെയ്യുന്ന ആസ്തിയുടെ വലുപ്പം 29.71 കോടി രൂപയായിരുന്നു.

കഴിഞ്ഞ പതിനൊന്നു ക്വാർട്ടറുകളില്‍ അസ്തിയില്‍ 59 ശതമാനം വളർച്ചയാണുണ്ടായിട്ടുള്ളത്.

വിപണിയുടെ മികച്ച പ്രകടനം, പുതിയ നിക്ഷേപങ്ങൾ, ഇൻഫ്ലോ ട്രെൻഡും വിവിധ സൂചികകളുടെ പ്രകടനവുമാണ് ആസ്തി വളർച്ചയുടെ കാരണമായി സൂചിപ്പിക്കുന്നത്.

വളർച്ചയുടെ ഭൂരിഭാഗവും സ്മോൾക്യാപ്, മിഡ്ക്യാപ് ഫണ്ടുകളിലാണ്. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ ആറ് മാസങ്ങളിൽ നിഫ്റ്റി മിഡ്‌ക്യാപ് 100, നിഫ്റ്റി സ്‌മോൾക്യാപ് 100 എന്നിവ യഥാക്രമം 35 ശതമാനവും 42 ശതമാനവും ഉയർന്നിട്ടുണ്ട്.

ലാർജ്‌ക്യാപ് സൂചികയായ നിഫ്റ്റി 13 ശതമാനം മാത്രമാണ് ഉയർന്നത്.

X
Top