എട്ടാം ശമ്പള കമ്മീഷന്‍ രൂപീകരിക്കില്ലെന്ന് കേന്ദ്രംഏറ്റവുമധികം വിദേശ നാണയശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് നാലാംസ്ഥാനംക്രിപ്‌റ്റോകറന്‍സികള്‍ നേട്ടത്തില്‍സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാര വിതരണം തുടർന്നേക്കുംവിദേശ കരുതല്‍ ശേഖരത്തില്‍ വര്‍ധന

കോൾ ഇന്ത്യയുടെ വിപുലീകരണ പദ്ധതികൾക്ക് അനുമതി

ഡൽഹി: സർക്കാർ ഉടമസ്ഥതയിലുള്ള സിഐഎല്ലിന്റെ 10 കൽക്കരി ഖനന പദ്ധതികൾക്ക് 9.65 മില്യൺ ടൺ അധിക ശേഷിയുണ്ടാക്കാൻ അനുമതി ലഭിച്ചതായി കമ്പനി അറിയിച്ചു. വേനൽ മാസങ്ങളിലെ വിതരണ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കൽക്കരി ഖനി വികസിപ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ സർക്കാർ നേരത്തെ ഇളവ് വരുത്തിയിരുന്നു.

കോൾ ഇന്ത്യ ലിമിറ്റഡിന്റെ (സിഐഎൽ) 10 പദ്ധതികകളിൽ മൂന്നെണ്ണം ഒഡീഷയിലും രണ്ട് വീതം മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലും ഒന്ന് ഛത്തീസ്ഗഡിലുമാണ് സ്ഥിതി ചെയ്യുന്നത്. അഞ്ച് കൽക്കരി ഖനന വിപുലീകരണ പദ്ധതികൾക്ക് മെയ് മാസത്തിൽ പരിസ്ഥിതി അനുമതി (ഇസി) ലഭിച്ചപ്പോൾ ബാക്കി അഞ്ചെണ്ണത്തിന് ജൂലൈയിലാണ് അനുമതി ലഭിച്ചത്.

കടുത്ത മലിനീകരണമുള്ള പ്രദേശത്തിനകത്തും പുറത്തും വരുന്ന ഈ പദ്ധതികൾക്ക് ഇസി അനുവദിക്കുമ്പോൾ, ഇസി വ്യവസ്ഥയുടെ ഭാഗമായി അധിക പരിസ്ഥിതി സംരക്ഷണം നൽകിയിട്ടുണ്ട്. ഇന്ത്യയുടെ ഊർജ ആവശ്യം നിറവേറ്റുന്നതിനായി കൽക്കരി ഉൽപ്പാദനം വർധിപ്പിക്കുന്നതിനായി കൽക്കരി മന്ത്രാലയം പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തോട് പൊതുജനാഭിപ്രായം കൂടാതെ കമ്പനികളുടെ ഉൽപ്പാദന ശേഷിയുടെ 50 ശതമാനം വരെ വികസിപ്പിക്കുന്ന കാര്യം പരിഗണിക്കണമെന്ന് അപേക്ഷ നൽകിയിരുന്നു.

ആഭ്യന്തര കൽക്കരി ഉൽപാദനത്തിന്റെ 80 ശതമാനവും കോൾ ഇന്ത്യയുടെ സംഭാവനയാണ്.

X
Top