രാജ്യത്തിന്റെ ജിഡിപി കണക്കുകളില്‍ വാക്‌പോര് മുറുകുന്നുറിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽ

എന്‍എച്ച്എഐയുടെ 1613.8 കോടി രൂപ കരാര്‍ നേടി ജിആര്‍ ഇന്‍ഫ്രപ്രൊജക്ട്‌സ്

ന്യൂഡല്‍ഹി: നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (NHAI) 1,613.8 കോടി രൂപയുടെ രണ്ട് പ്രോജക്ടുകള്‍ക്കായി ഏറ്റവും കുറഞ്ഞ ലേലതുക സമര്‍പ്പിച്ചിരിക്കയാണ് ജിആര്‍ ഇന്‍ഫ്രപ്രൊജക്ട്‌സ്. എന്നാല്‍ നടപടി ഓഹരിവിലയെ സ്വാധീനിച്ചില്ല. 4 ശതമാനം താഴ്ന്ന് 942.65 രൂപയിലാണ് സ്റ്റോക്ക് ക്ലോസ് ചെയ്തത്.

കര്‍ണാടക സംസ്ഥാനത്തെ ബെലഗാവി സിറ്റിക്കായി ഹൈബ്രിഡ് ആന്വിറ്റി മോഡ് (HAM) പാക്കേജ് 1-ല്‍ 897.37 കോടി രൂപ പദ്ധതിച്ചെലവില്‍ 4/6 ലെയ്ന്‍ ബൈപാസ് നിര്‍മ്മിക്കുന്നത് ബിഡില്‍ ഉള്‍പ്പെടുന്നു. 912 ദിവസമാണ് പൂര്‍ത്തീകരണ കാലയളവ്. വാണിജ്യ പ്രവര്‍ത്തന തീയതി മുതല്‍ 15 വര്‍ഷം പ്രൊജക്ട് പ്രവര്‍ത്തിക്കും.

എന്‍എച്ചിന് കീഴില്‍ കര്‍ണ്ണാടകയില്‍ നാലുവരി പാത നിര്‍മ്മിക്കുന്നതാണ് മറ്റൊരു പദ്ധതി. പ്രൊജക്ട് തുക 716.47 കോടി രൂപ. നിയമിച്ച തീയതി മുതല്‍ 730 ദിവസമാണ് പൂര്‍ത്തീകരണ കാലയളവ്.

വാണിജ്യ പ്രവര്‍ത്തന തീയതി മുതല്‍ 15 വര്‍ഷമാണ് പ്രവര്‍ത്തന കാലയളവ്.

X
Top