ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

കോള്‍ ഇന്ത്യ ലാഭവീതം: കേന്ദ്രസര്‍ക്കാരിന് ലഭിച്ചത് 6,138 കോടി

പൊതുമേഖല സ്ഥാപനമായ കോള് ഇന്ത്യയില് നിന്ന് ലാഭവീതമായി സര്ക്കാരിന് 6,113 കോടി രൂപ ലഭിച്ചു. ഡിപാര്ട്ട്മെന്റ് ഓഫ് ഇന്വെസ്റ്റുമെന്റ് ആന്ഡ് പബ്ലിക് അസറ്റ് മാനേജുമെന്റ്(ഡിപാം) സെക്രട്ടറി തുഹിന് കാന്ത പാണ്ഡെയാണ് ഇക്കാര്യം ട്വിറ്ററില് കുറിച്ചത്.

2022-23 സാമ്പത്തിക വര്ഷത്തെ ഇടക്കാല ലാഭവീതമാണ് ഓഹരി ഉടമകള്ക്ക് കമ്പനി കൈമാറിയത്. 150 ശതമാനമായിരുന്നു ഡിവിഡന്റ്.

ഓഹരിയൊന്നിന് 15 രൂപ വീതമാണ് കൈമാറുക. അതായത് റെക്കോഡ് തിയതിയായ നവംബര് 16ന് കോള് ഇന്ത്യയുടെ 100 ഓഹരികള് കൈവശമുണ്ടായിരുന്നവര്ക്ക് 1,500 രൂപ ലഭിക്കും.

പൊതുമേഖലയിലെ മഹാരത്ന വിഭാഗത്തില്പ്പെട്ട കോള് ഇന്ത്യ വര്ഷംതോറും മികച്ച ലാഭവീതം നല്കുന്ന കമ്പനികളിലൊന്നാണ്. വാര്ഷികാടിസ്ഥാനത്തില് ഒമ്പത് ശതമാനമാണ് ഡിവിഡന്റ് യീല്ഡ്.

മുന് സാമ്പത്തികവര്ഷം ഓഹരിയൊന്നിന് 17 രൂപയാണ് നല്കിയത്. 230 രൂപ നിലവാരത്തിലാണ് ഓഹരിയില് വ്യാപാരം നടന്നത്.

X
Top