Alt Image
ആപ്പിള്‍ എയര്‍പോഡ്‌സിനുള്ള ഘടകങ്ങള്‍ ഇനി ഇന്ത്യയില്‍ നിന്നുംവിദേശ നാണ്യ ശേഖരം തുടര്‍ച്ചയായ രണ്ടാം ആഴ്ചയും ഉയര്‍ന്നു25 ബേസിസ് പോയിന്റ് നിരക്ക് വര്‍ധന പ്രതീക്ഷിച്ച് റോയിട്ടേഴ്‌സ് പോള്‍കേന്ദ്ര ഇടപെടൽ: ഗോതമ്പിന്റെ മൊത്തവില കുറയുന്നുകേന്ദ്ര ബഡ്‌ജറ്റ് 2023-24: ഇളവുകൾ ഉന്നമിട്ട് ആദായനികുതി

ഓണ്‍ലൈന്‍ ഗെയ്മുകളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഓണ്‍ ലൈന്‍ ഗെയ്മുകള്‍ നിയന്ത്രിക്കാനൊരുങ്ങുകയാണ് കേന്ദ്രം.എല്ലാ തരം ഗെയ്മുകള്‍ക്കും ബാധകമാകുന്ന തരത്തിലാണ് നിര്‍ദ്ദിഷ്ട നിയമങ്ങളെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. നൈപുണ്യമാവശ്യമുള്ള ഗെയിമുകള്‍ നിയന്ത്രിക്കാനും അവസരങ്ങളുടെ ഗെയിമുകള്‍ ഒഴിവാക്കാനുമുള്ള നിര്‍ദ്ദേശം പ്രധാനമന്ത്രിയുടെ ഓഫീസ് തള്ളി.

ഇതോടെ, നിയന്ത്രണം എല്ലാ യഥാര്‍ത്ഥ പണ ഗെയിമുകള്‍ക്കും ബാധകമാകും. പുതിയ നിയമപ്രകാരം ഗെയ്മുകളെ വരുതിയിലാക്കാനുള്ള ചുമതല സംസ്ഥാനങ്ങള്‍ക്കാണ്. അവയുടെ വ്യാപനം, യുവാക്കളെ ആസക്തിയിലേക്കും സാമ്പത്തിക നഷ്ടത്തിലേക്കും നയിച്ചുവെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അത്തരം ആശങ്കകള്‍ക്കിടയിലാണ് നിയന്ത്രണങ്ങളുടെ കരട് തയ്യാറാകുന്നത്. യുവാക്കള്‍ ഓണ്‍ലൈന്‍ ഗെയ്മുകള്‍ക്കടിമകളാകുന്നതില്‍ കേന്ദ്രസര്‍ക്കാറിനും ആശങ്കയുണ്ട്. അതുകൊണ്ടുതന്നെ, മുന്നറിയിപ്പുകള്‍, ഉപദേശങ്ങള്‍,സ്ഥിരനിക്ഷേപ, പിന്‍വലിക്കല്‍ പരിധികള്‍ എന്നിവ പോലുള്ള ‘ഡി-അഡിക്ഷന്‍ നടപടികള്‍’ നിയമത്തില്‍ ഉള്‍പ്പെടുത്തിയേക്കും.

പണം നഷ്ടപ്പെട്ടതുകാരണമുള്ള ആത്മഹത്യാ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

വേര്‍തിരിവ്‌

ചാന്‍സ് ഗെയിമുകളെ ചൂതാട്ടത്തിന് സമാനമായി- ഇന്ത്യയിലുടനീളം നിരോധിക്കപ്പെട്ടിട്ടുള്ള- കണക്കാക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വിയോജിപ്പുകളുണ്ട്. ഗെയ്മുകളുടെ വേര്‍തിരിവാണ് വിമര്‍ശനം ക്ഷണിച്ചുവരുത്തുന്നത്.

ചൂതാട്ടം മാത്രമല്ല എല്ലാതരത്തിലുള്ള കളികളും നിയന്ത്രിക്കണമെന്നാണ് ആവശ്യം. നൈപുണ്യം, അവസരം എന്നിവയെ അടിസ്ഥാനമാക്കിയുള്ള വേര്‍തിരിവ് പ്രായോഗികമല്ലെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി. ഗെയിം നിര്‍വചനം രാജ്യത്ത് തര്‍ക്കവിഷയമാണ്.

കാര്‍ഡ് ഗെയിമായ റമ്മിയും ചില ഫാന്റസി ഗെയിമുകളും നൈപുണ്യത്തെ അടിസ്ഥാനമാക്കിയുള്ളതും നിയമപരവുമാണെന്നാണ് സുപ്രീം കോടതി വിധി.അതേസമയം പോക്കര്‍ പോലുള്ള ഗെയിമുകളെക്കുറിച്ച് ഹൈക്കോടതികള്‍ വ്യത്യസ്ത വീക്ഷണം പുലര്‍ത്തുന്നു. നിലവില്‍, ഗെയ്മുകളുടെ വേര്‍തിരിവ് കാര്യക്ഷമമായി നടപ്പാക്കാന്‍ പുതിയ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

ഫെഡറല്‍ നിയമങ്ങളുടെ പരിധിയില്‍ ഏതെല്ലാം വരുമെന്ന കാര്യം ഇവരായിരിക്കും തീരുമാനിക്കുക. രജിസ്‌ട്രേഷന്‍ ആവശ്യകതകള്‍, ഉപഭോക്തൃ മാനദണ്ഡങ്ങള്‍, പരാതികള്‍ എന്നിവയാണ് ഫെഡറല്‍ നിയമങ്ങള്‍ നിഷ്‌ക്കര്‍ഷിക്കുന്നത്.

സാധ്യതകള്‍

2026ഓടെ 7 ബില്യണ്‍ ഡോളര്‍ മൂല്യമുള്ളതാകുമെന്ന് റിസര്‍ച്ച് സ്ഥാപനമായ റെഡ്‌സീര്‍ കണക്കാക്കുന്ന മേഖലയാണ് ഗെയ്മിംഗ്.

അതിന്റെഭാവി രൂപപ്പെടുത്തുന്നതാണ് നിര്‍ദ്ദിഷ്ട നിയന്ത്രണങ്ങള്‍.ടൈഗര്‍ ഗ്ലോബലും സെക്വോയ ക്യാപിറ്റലും സമീപ വര്‍ഷങ്ങളില്‍ ജനപ്രിയ ഫാന്റസി ഗെയമുകളായ ഡ്രീം11, മൊബൈല്‍ പ്രീമിയര്‍ ലീഗ് എന്നിവയെ പിന്തുണച്ചിരുന്നു.

X
Top