രാജ്യത്തിന്റെ ജിഡിപി കണക്കുകളില്‍ വാക്‌പോര് മുറുകുന്നുറിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽ

ഉള്ളി കയറ്റുമതി: നിരോധന റിപ്പോർട്ടുകൾ തള്ളി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഉള്ളിയുടെ കയറ്റുമതി സംബന്ധിച്ചുള്ള നിരോധന റിപ്പോർട്ടുകൾ തള്ളി കേന്ദ്ര സർക്കാർ. ഉള്ളിയുടെ കയറ്റുമതി നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്തിട്ടില്ലെന്നും, 2022 ഏപ്രിൽ മുതൽ ഡിസംബർ വരെ 523.8 മില്യൺ ഡോളറിന്റെ ഉള്ളി കയറ്റുമതി ചെയ്തിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ഉള്ളി വിത്തിന്റെ കയറ്റുമതിക്ക് മാത്രമേ നിയന്ത്രണമുള്ളൂവെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.

ഉള്ളിയുടെ നിലവിലുള്ള കയറ്റുമതി നയം ‘സൗജന്യമാണ്’ എന്നും, എന്നാൽ ഉള്ളി വിത്തിന്റെ കയറ്റുമതിയ്ക്ക് മാത്രമാണ് ‘നിയന്ത്രണം’ ഏർപ്പെടുത്തിയത് എന്ന് വിദേശ വ്യാപാര ഡയറക്ടറേറ്റ് ജനറലിന്റെ (DGFT) അംഗീകാരത്തിന് കീഴിലാണ് ഇത് അനുവദിച്ചിട്ടുള്ളതെന്നും കേന്ദ്ര വാണിജ്യ മന്ത്രാലയം ഒരു ഓദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.

2020 ഡിസംബർ 28ന് പുറപ്പെടുവിച്ച ഡിജിഎഫ്ടിയുടെ ഓദ്യോഗിക വിജ്ഞാപനത്തിലൂടെ കയറ്റുമതി നയത്തിൽ ഭേദഗതി വരുത്തിയിട്ടുണ്ടെന്നും, ഉള്ളിയുടെ എല്ലാ ഇനങ്ങളും എന്നാൽ അതിൽ തന്നെ ബാംഗ്ലൂർ റോസ് ഉള്ളി, കൃഷ്ണപുരം ഉള്ളി എന്നിവയിൽ നിന്ന് നിരോധിക്കപ്പെട്ട വിഭാഗത്തിൽ നിന്ന് സ്വതന്ത്ര വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട് എന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.

2022 ഏപ്രിൽ മുതൽ ഡിസംബർ വരെ 523.8 മില്യൺ ഡോളറിന്റെ ഉള്ളി കയറ്റുമതി ചെയ്തിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.

X
Top